
അബുദാബി: മഴ കാരണം നനവുണ്ടായിരുന്ന റോഡില്‍ വാഹനം നിയന്ത്രണം വിട്ട് അപകത്തില്‍ പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അബുദാബി പൊലീസ്. റോഡിലെ രണ്ടാമത്തെ ലേനിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനം റോഡില്‍ നിയന്ത്രണം നഷ്‍ടമായതിനെ തുടര്‍ന്ന് വലതുവശത്തേക്ക് നീങ്ങി റോഡിന്റെ വശത്തുണ്ടായിരുന്ന ക്രാഷ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പുറത്തുവിട്ട അബുദാബി പൊലീസ്, അപകടം എന്നാണ് സംഭവിച്ചതാണെന്ന് വ്യക്തമാക്കിയിട്ടില്ല. നിരവധി തവണ ഡ്രൈവറുടെ നിയന്ത്രണത്തില്‍ നിന്ന് വാഹനം വഴുതി മാറുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. മഴയുള്ള സമയങ്ങളില്‍ വാഹനം ഓടിക്കുമ്പോള്‍ അതീവജാഗ്രത വേണമെന്ന് പൊലീസ് ഓര്‍മിപ്പിക്കുന്നു.
പ്രതികൂല സാഹചര്യങ്ങളില്‍ റോഡുകളിലെ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്ററാണെന്ന് പൊലീസ് ഓര്‍മിപ്പിച്ചു. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്‍ചയും മഴ ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രാലയവും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വീഡിയോ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ