
റിയാദ്: സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കിയതോടെ നിരവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ടുകള്‍. നിയമപ്രകാരം സ്വദേശി പൗരന്മാരെ നിയമിക്കാന്‍ കഴിയാത്ത സ്ഥാപനങ്ങളാണ് നിയമനടപടികള്‍ ഒഴിവാക്കുന്നതിനായി അടച്ചിട്ടത്. ചോക്ലേറ്റ് കടകൾ, കാര്‍പ്പെറ്റ്, സ്‌പെയർ പാർട്‌സ്, കെട്ടിട നിർമാണ സാമഗ്രികള്‍, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളെയാണ് ഈ ഘട്ടത്തില്‍ സ്വദേശിവത്കരിച്ചത്.
അഞ്ച് മേഖലകളില്‍ 70 ശതമാനം സ്വദേശിവത്കരണമാണ് ഏഴാം തീയ്യതി മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഈ മേഖലയിൽ ജോലി ചെയ്തിരുന്നവരിൽ ബഹുഭൂരിപക്ഷവും മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികളായിരുന്നു. മൂന്നാം ഘട്ട സ്വദേശിവത്കരണമാണ് നടപ്പിലായതോടെ വിദേശികളെ മാറ്റി സ്വദേശികളെ നിയമിക്കാന്‍ പല സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ മറ്റ് വഴികളില്ലാതെ കടകള്‍ അടച്ചിടുകയാണ് ചെയ്യുന്നത്. സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ അധികൃതര്‍ നടപടി ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പലയിടങ്ങളിലും അധികൃതര്‍ പരിശോധിക്കാനെത്തുമ്പോള്‍ അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളെയാണ് കാണുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam