സൗദിയില്‍ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു

Published : Nov 21, 2019, 05:09 PM IST
സൗദിയില്‍ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു

Synopsis

റോഡില്‍ നിയന്ത്രണം വിട്ട് പാഞ്ഞുവന്ന പിക്ക് അപ്പ് വാഹനമിടിച്ചാണ് രണ്ടുപേര്‍ മരിച്ചത്. തീപിടിച്ച പിക്ക് അപ്പ് വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയ നാലുപേര്‍ വെന്തുമരിക്കുകയായിരുന്നു.

റിയാദ്: സൗദി അറേബ്യയിലെ അബഹയിലുണ്ടായ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു. അബഹയില്‍ നിന്ന് ഖമീസ് മുശൈത്തിലേക്കുള്ള അല്‍മിയ റോഡിലായിരുന്നു അപകടം. റോഡില്‍ നിയന്ത്രണം വിട്ട് പാഞ്ഞുവന്ന പിക്ക് അപ്പ് വാഹനമിടിച്ചാണ് രണ്ടുപേര്‍ മരിച്ചത്. തുടര്‍ന്ന് പിക്ക് അപ്പ് വാഹനം, നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലിടിച്ച് രണ്ട് വാഹനങ്ങള്‍ക്കും തീപിടിച്ചു. തീപിടിച്ച പിക്ക് അപ്പ് വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയ നാലുപേര്‍ വെന്തുമരിക്കുകയായിരുന്നു. തീപിടിച്ച കാറില്‍ യാത്രക്കാരുണ്ടായിരുന്നില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുഎഇയിൽ സ്കൂളുകൾ പൂർണമായും സാധാരണ നിലയിലേക്ക്; ഓൺലൈൻ പഠനം അവസാനിക്കുന്നു, ഏപ്രിൽ 20 മുതൽ കുട്ടികൾ ക്ലാസ് മുറികളിലേക്ക്
മാതൃഭാഷ ഇംഗ്ലീഷെന്ന് അവകാശപ്പെട്ട് ജോലിയിൽ കയറി, ആശയവിനിമയം വെല്ലുവിളിയായി, ബ്രിട്ടനിൽ ഇന്ത്യൻ വംശജയായ സ്പീച്ച് തെറാപ്പിസ്റ്റിനെ പിരിച്ചുവിട്ടു