വന്ദേ ഭാരത്: സൗദിയില്‍ നിന്ന് ഒരാഴ്ചക്കിടെ ആറ് സര്‍വ്വീസുകള്‍

By Web TeamFirst Published May 19, 2020, 9:10 AM IST
Highlights

റിയാദില്‍ നിന്ന് പുറപ്പെടുന്ന രണ്ട് വിമാനങ്ങളിലേക്കുമുള്ള ടിക്കറ്റുകള്‍ എംബസി നല്‍കിയ ലിസ്റ്റ് പ്രകാരം ശനി, ഞായര്‍ ദിവസങ്ങളില്‍ വിതരണം ചെയ്തുകഴിഞ്ഞതായി എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു.

റിയാദ്: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ വിദേശങ്ങളില്‍ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന വന്ദേ ഭാരത് മിഷന്‍ രണ്ടാം ഘട്ടത്തില്‍ ഈയാഴ്ച സൗദിയില്‍ നിന്ന് ആറ് വിമാന സര്‍വ്വീസുകള്‍. ആദ്യ സര്‍വീസ് കോഴിക്കോടേക്കാണ്.

145ഓളം യാത്രക്കാരുമായി ചൊവ്വാഴ്ച ഉച്ചക്ക് 12.45ന് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും. രാത്രി എട്ടോടെ വിമാനം കരിപ്പൂരിലെത്തും. ഇതേ ദിവസം തന്നെ ദമ്മാമില്‍ നിന്നും കൊച്ചിയിലേക്കും സര്‍വീസുണ്ട്. ബുധനാഴ്ച റിയാദില്‍ നിന്ന് കണ്ണൂരിലേക്കാണ് രണ്ടാമത്തെ വിമാനം. അതിലും 145ഓളം യാത്രക്കാരെയാണ് കൊണ്ടുപോവുക.

റിയാദില്‍ നിന്ന് പുറപ്പെടുന്ന രണ്ട് വിമാനങ്ങളിലേക്കുമുള്ള ടിക്കറ്റുകള്‍ എംബസി നല്‍കിയ ലിസ്റ്റ് പ്രകാരം ശനി, ഞായര്‍ ദിവസങ്ങളില്‍ വിതരണം ചെയ്തുകഴിഞ്ഞതായി എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു. കണ്ണൂര്‍ വിമാനം ബുധനാഴ്ച ഉച്ചക്ക് 12.45ന് പുറപ്പെട്ട് രാത്രി എട്ടിന് നാട്ടിലെത്തും. അന്ന് തന്നെ ദമ്മാമില്‍ നിന്ന് ബംഗളുരു വഴി ഹൈദരാബാദിലേക്കും ജിദ്ദയില്‍ നിന്ന് വിജയവാഡ വഴി ഹൈദരാബാദിലേക്കും സര്‍വീസുണ്ട്. ശനിയാഴ്ചയാണ് ഈയാഴ്ചയിലെ അവസാന വിമാനം. അത് റിയാദില്‍ നിന്ന് ഹൈദരാബാദ് വഴി വിജയവാഡയിലേക്കാണ്. 

സംസ്ഥാനത്ത് ഇന്നലെ എത്തിയ ഏഴ് പ്രവാസികള്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍, ഐസൊലേഷനിലേക്ക് മാറ്റി
 

click me!