ഒമാനിൽ ഇന്ധന വിലയിൽ ആറ് ശതമാനം വർദ്ധനവ്

Published : Feb 28, 2021, 08:12 PM IST
ഒമാനിൽ ഇന്ധന വിലയിൽ ആറ് ശതമാനം വർദ്ധനവ്

Synopsis

എം 95 പെട്രോളിന് 214 ബൈസയും എം 91 പെട്രോളിന് 200 ബൈസയും ഡീസലിന് 222 ബൈസയുമായിരിക്കും മാര്‍ച്ചിലെ ഇന്ധന വില. 

മസ്‍കത്ത്: ഒമാനില്‍ മാർച്ച് മാസത്തെ ഇന്ധനവില ദേശിയ സബ്‌സിഡി കാര്യാലയം പ്രഖ്യാപിച്ചു. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച്   ആറ് ശതമാനം വർധനവാണ് മാർച്ച് മാസത്തെ ഇന്ധന വിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

എം 95 പെട്രോളിന് 214 ബൈസയും എം 91 പെട്രോളിന് 200 ബൈസയും ഡീസലിന് 222 ബൈസയുമായിരിക്കും മാര്‍ച്ചിലെ ഇന്ധന വില. ഫെബ്രുവരിയില്‍ എം 95ന് 202 ബൈസയും എം 91ന് 188 ബൈസയും ഡീസലിന് 209 ബൈസയുമായിരുന്നു വില.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അതീവ ജാഗ്രത; സംഘർഷം തുടരുന്നതിനിടെ പൊതുജനങ്ങൾക്ക് സുരക്ഷാ നിർദ്ദേശം, പ്രവാസികളും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
പശ്ചിമേഷ്യൻ സംഘർഷം: ചരക്ക് എടുക്കാൻ മാത്രമായി അബുദാബിയിൽ നിന്ന് വിമാനം എത്തും, പച്ചക്കറികൾ കൊണ്ടുപോകും