അബൂദബിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് യാത്രക്കാരായ ആറ് പേര്‍ കൊല്ലപ്പെട്ടു

By Web TeamFirst Published Jan 16, 2020, 7:12 PM IST
Highlights

ട്രക്കിന് മുന്നില്‍ പോയ വാഹനത്തിന്‍റെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പറഞ്ഞു. 

അബൂദബി: അബൂദബി ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍ വാഹനാപകടം. ബസും ട്രക്കും കൂട്ടിയിടിച്ച അപകടത്തില്‍ യാത്രക്കാരായ ആറ് പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. അല്‍ റാഹ ബീച്ചിന് സമീപമാണ് അപകടമുണ്ടായത്. 19 പേര്‍ക്ക് പരിക്കേറ്റു.  വ്യാഴാഴ്ച രാവിലെ ആറരയോടെ ദുബായ് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന വാഹനത്തെ ഇടിക്കുന്നത് ഒഴിവാക്കാന്‍ ട്രക്ക് ഡ്രൈവര്‍ വേഗം കുറച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് അധികൃതര്‍ അറിയിച്ചു. 

പിറകില്‍ വേഗതയിലെത്തിയ ബസിന് നിയന്ത്രണം തെറ്റി ട്രക്കില്‍ ഇടിച്ചു. ട്രക്കിന് മുന്നില്‍ പോയ വാഹനത്തിന്‍റെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പറഞ്ഞു. 

| بسبب سلوك سائق طائش وفاة 6 أشخاص واصابة 19 آخرين في حادث مروري بأبوظبي https://t.co/iw7YcMC68m pic.twitter.com/SHYLwdFcSK

— شرطة أبوظبي (@ADPoliceHQ)
click me!