
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിതരില്‍ 60 ശതമാനം വിദേശികളാണെന്ന് ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്നുണ്ട്.
ഏറ്റവും കൂടുതല്‍ പുതിയ കേസുകളുള്ളത് ഹവല്ലി ഗവര്‍ണറേറ്റിലാണ്. അഹ്മദി, ഫര്‍വാനിയ, ജഹ്‌റ, ക്യാപിറ്റല്‍ ഗവര്‍ണറേറ്റുകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരില്‍ ഭൂരിഭാഗം പേരും വാക്‌സിന്‍ എടുക്കാത്തവരാണ്. എല്ലാവരും എത്രയും വേഗം വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യണമെന്നും അപ്പോയിന്റ്‌മെന്റ് ലഭിക്കുന്ന സമയത്ത് നിശ്ചിത കേന്ദ്രത്തിലെത്തി വാക്‌സിന്‍ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു.
മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam