റാസല്‍ഖൈമയില്‍ കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങള്‍ ജൂണ്‍ എട്ട് വരെ നീട്ടി

By Web TeamFirst Published Apr 27, 2021, 6:09 PM IST
Highlights

പബ്ലിക് ബീച്ചുകളിലും പാര്‍ക്കുകളിലും ആകെ ശേഷിയുടെ എഴുപത് ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. ഷോപ്പിങ് മാളുകളില്‍ അറുപത് ശതമാനം ആളുകള്‍ക്ക് പ്രവേശിക്കാം.

റാസല്‍ഖൈമ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി റാസല്‍ഖൈമയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ജൂണ്‍ എട്ട് വരെ നീട്ടി.  ഫെബ്രുവരി പത്ത് മുതലാണ് ആദ്യം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഇതാണ് ഇപ്പോള്‍ ഏപ്രില്‍ എട്ട് വരെ ദീര്‍ഘിപ്പിച്ചതെന്ന് ഗവണ്‍മെന്റ് മീഡിയാ ഓഫീസ് അറിയിച്ചു.

പബ്ലിക് ബീച്ചുകളിലും പാര്‍ക്കുകളിലും ആകെ ശേഷിയുടെ എഴുപത് ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. ഷോപ്പിങ് മാളുകളില്‍ അറുപത് ശതമാനം ആളുകള്‍ക്ക് പ്രവേശിക്കാം. പൊതുഗതാഗത സംവിധാനങ്ങള്‍, സിനിമാ തീയറ്ററുകള്‍, വിനോദ പരിപാടികള്‍, ഫിറ്റ്നസ്‍ സെന്ററുകള്‍, ജിംനേഷ്യം, പൂളുകള്‍, ഹോട്ടലുകളിലെ പ്രൈവറ്റ് ബീച്ചുകള്‍ എന്നിവിടങ്ങളില്‍ പരമാവധി ശേഷിയുടെ പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ.

വിവാഹം പോലുള്ള കുടുംബ, സാമൂഹിക ചടങ്ങുകളില്‍ പത്ത് പേരും മരണാനന്തര ചടങ്ങുകളില്‍ പരമാവധി ഇരുപത് പേരും മാത്രമേ പങ്കെടുക്കാവൂ. പൊതുസ്ഥലങ്ങളില്‍ ആളുകള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. റസ്റ്റോറന്റുകളിലും കഫേകളിലും ടേബിളുകള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം വേണം. ഒരു കുടുംബത്തിലെ അംഗങ്ങള്‍ അല്ലെങ്കില്‍ നാല് പേരില്‍ കൂടുതല്‍ റസ്റ്റോറന്റുകളിലും കഫേകളിലും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.

Read more: മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

click me!