
റിയാദ്: ഹവാല ഇടപാട് കേസിൽ കുന്നമംഗലം എംഎല്‍എ പിടിഎ റഹീമിന്‍റെ മകനെയും മരുമകനെയും ഇന്ന് സൗദി കോടതിയിൽ ഹാജരാക്കും. രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരുള്‍പ്പടെയുള്ള 20 അംഗ സംഘം ദമാമില്‍ അറസ്റ്റിലായത്.
രണ്ട് ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അബുലൈസുമായി എംഎല്‍എയുടെ മകന് ബിസിനസ് ബന്ധങ്ങളുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
ഹവാല കേസില്‍ മകന്‍റെയും മരുമകന്‍റെയും അറസ്റ്റിന്‍റെ പശ്ചാത്തലത്തില്‍ പിടിഎ റഹീം എംഎല്‍എയുടെ സാന്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീംലീഗ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam