സൗദിയിൽ തൊഴിൽ കേസുകൾക്കായി ഇനി പ്രത്യേക കോടതികൾ

Published : Aug 01, 2018, 01:07 AM IST
സൗദിയിൽ തൊഴിൽ കേസുകൾക്കായി ഇനി പ്രത്യേക കോടതികൾ

Synopsis

റിയാദ്, മക്ക, ,ജിദ്ദ, ദമ്മാം, മദീന തുടങ്ങി ആറ് സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ തൊഴില്‍ കോടതികള്‍ ആരംഭിക്കുക

റിയാദ്: സൗദിയിൽ തൊഴിൽ കേസുകൾക്കായി പ്രത്യേക കോടതികൾ വരുന്നു. കോടതികൾ സെപ്തംബറോടെ പ്രവർത്തനം തുടങ്ങും. നീണ്ടുപോകുന്ന തൊഴിൽകേസുകൾ പെട്ടെന്ന് തീർപ്പ് കൽപിക്കാനാണ് പ്രത്യേക കോടതി സ്ഥാപിക്കുന്നത്.

റിയാദ്, മക്ക, ,ജിദ്ദ, ദമ്മാം, മദീന തുടങ്ങി ആറ് സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ തൊഴില്‍ കോടതികള്‍ ആരംഭിക്കുക. ഇതിന് സൗദി സൂപ്രീം കോടതി ഉന്നതാധികാര കൗണ്‍സില്‍ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ഇത് കൂടാതെ സൗദിയിലെ കീഴ് കോടതികളില്‍ തൊഴില്‍ കോടതിയുടെ 97 ബെഞ്ചുകളും സ്ഥാപിക്കും.

സൗദിയിലെ വിവിധ ഭാഗങ്ങളിലെ ജനറല്‍ കോടതികളിലും പ്രത്യേക ബഞ്ചുകളും ഇതിന്‍റെ ഭാഗമായി സ്ഥാപിക്കും. കീഴ് കോടതികളില്‍ തീര്‍പ്പു കല്‍പിക്കാത്ത കേസുകളില്‍ ജനറല്‍ കോടതികളിലേക്കും മാറ്റും.

നിലവില്‍ തൊഴില്‍ കാര്യാലയങ്ങളിലെ പ്രത്യേക സമിതിയാണ് തൊഴില്‍ കേസുകളില്‍ തീര്‍പ്പു കല്‍പിക്കുന്നത്. തൊഴില്‍ കേസുകള്‍ മാസങ്ങളും ചിലതു വര്‍ഷത്തില്‍ അധികവും സമയമെടുത്താണ് തീർപ്പാകുന്നത്.

തൊഴില്‍ കേസുകള്‍ കൈകാര്യം ചെയ്യാൻ മാത്രമായി പ്രത്യേക കോടതികൾ വരുന്നതോടെ നിലവിലെ കാലതാമസത്തിനു പരിഹാരമാവുമെന്നാണ് വിലയിരുത്തല്‍.
  

  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലോൺ എടുത്തിട്ടായാലും ശമ്പളം കൊടുക്കുമെന്ന് യൂസഫലി; 'ഇത് പതറാതെ നിൽക്കേണ്ട സമയം, ലുലുവിൽ ശമ്പളം കുറയ്ക്കില്ല'
പ്രവാസികൾക്ക് അപ്രതീക്ഷിത തിരിച്ചടി; 69 പുതിയ തസ്തികകളിൽ 100 ശതമാനം സ്വദേശിവത്കരണം പ്രഖ്യാപിച്ചു