മൂടല്‍മഞ്ഞ്; യുഎഇ റോഡുകളില്‍ വേഗപരിധി കുറച്ചു

Published : Jan 14, 2021, 08:51 AM IST
മൂടല്‍മഞ്ഞ്; യുഎഇ റോഡുകളില്‍ വേഗപരിധി കുറച്ചു

Synopsis

ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അബുദാബി പൊലീസ് വേഗപരിധി കുറച്ച വിവരം അറിയിച്ചത്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് വ്യക്തമാക്കി.

അബുദാബി: മൂടല്‍മഞ്ഞ് മുന്നറിയിപ്പിനെ തുടര്‍ന്ന് യുഎഇയില്‍ അബുദാബി-അല്‍ ഐന്‍ റോഡില്‍ വേഗപരിധി കുറച്ചു. വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററാക്കിയതായി അബുദാബി പൊലീസ് വ്യാഴാഴ്ച അറിയിച്ചു.

ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അബുദാബി പൊലീസ് വേഗപരിധി കുറച്ച വിവരം അറിയിച്ചത്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് വ്യക്തമാക്കി. അല്‍ ഐന്‍ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്നും ദൂരക്കാഴ്ച കുറയുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് റോഡുകളില്‍ വേഗപരിധി പരിമിതപ്പെടുത്തിയത്. അല്‍ ദഫ്ര, ബു ഹുമ്ര, ഹമീം, അല്‍ ഹഫാ ഏരിയകളിലും കനത്ത മൂടല്‍മഞ്ഞ് ഉണ്ടാകും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി സ്ഥാപക ദിനം; ഫെബ്രുവരി 22ന് പൊതുഅവധി പ്രഖ്യാപിച്ചു
സർക്കാർ മരുന്ന് മറിച്ചുവിറ്റു; പ്രവാസി ഫാർമസിസ്റ്റിന് കുവൈറ്റിൽ 7 വർഷം കഠിനതടവും വൻ പിഴയും