ബഹ്റൈനില്‍ സ്‍പുട്‍നിക് വാക്സിനെടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസിന് അനുമതി

By Web TeamFirst Published Sep 4, 2021, 5:59 PM IST
Highlights

18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായിരിക്കും ബൂസ്റ്റര്‍ ഡോസ് ലഭിക്കുക. യോഗ്യരായവര്‍ക്ക് മൂന്നാം ഡോസിനായി ഫൈസര്‍ ബയോഎന്‍ടെക് വാക്സിനോ സ്‍പുട്‍നിക് വാക്സിനോ തെരഞ്ഞെടുക്കാം.

മനാമ: ബഹ്റൈനില്‍ സ്‍പുട്‍നിക് വാക്സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസിന് അനുമതി. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പൂര്‍ത്തിയായവര്‍ക്കാണ് മൂന്നാം ഡോസ് നല്‍കുക. ആരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷന്‍ കമ്മിറ്റി ഇത് സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നല്‍കിയതായി നാഷണല്‍ കൊവിഡ് ടാസ്‍ക് ഫോഴ്‍സാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. 

18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായിരിക്കും ബൂസ്റ്റര്‍ ഡോസ് ലഭിക്കുക. യോഗ്യരായവര്‍ക്ക് മൂന്നാം ഡോസിനായി ഫൈസര്‍ ബയോഎന്‍ടെക് വാക്സിനോ സ്‍പുട്‍നിക് വാക്സിനോ തെരഞ്ഞെടുക്കാം. ലോകത്തുതന്നെ ആദ്യമായാണ് സ്‍പുട്നിക് വാക്സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള തീരുമാനം ഒരു രാജ്യം കൈക്കൊള്ളുന്നത്. യോഗ്യരായവര്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റായ healthalert.gov.bh വഴിയോ BeAware മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ബൂസ്റ്റര്‍ ഡോസിനായി രജിസ്റ്റര്‍ ചെയ്യാം.

click me!