തൊഴിലാളിക്ഷേമത്തിന് ദുബായ് പുരസ്കാരം നേടി സ്റ്റാൻലി ബ്ലാക് & ഡെക്കര്‍

Published : Dec 01, 2022, 10:13 AM IST
തൊഴിലാളിക്ഷേമത്തിന് ദുബായ് പുരസ്കാരം നേടി സ്റ്റാൻലി ബ്ലാക് & ഡെക്കര്‍

Synopsis

സി.എസ്.ആര്‍ പദ്ധതി പ്രയോജനപ്പെടുത്തിയാണ് ബ്ലാക് & ഡെക്കര്‍ രണ്ട് പുതിയ പരിപാടികള്‍ നടപ്പിലാക്കിയത്. ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് പരിശീലനം നൽകി.

തൊഴിൽക്ഷേമ പരിപാടികള്‍ക്ക് ദുബായ് നൽകുന്ന തക്ദീര്‍ പുരസ്കാരം (Taqdeer Awards) നേടി ലോകത്തിലെ ഏറ്റവും വലിയ ടൂൾ നിര്‍മ്മാണ കമ്പനി സ്റ്റാൻലി ബ്ലാക് & ഡെക്കര്‍ (Stanley Black & Decker).

തൊഴിലാളികള്‍ക്ക് വൊക്കേഷണൽ, ട്രേഡ് സ്കില്ലുകള്‍ നൽകുന്ന രണ്ടു പരിപാടികള്‍ ആവിഷ്‍കരിച്ചതിനാണ് പുരസ്കാരം. എംപവര്‍ ദി മേക്കേഴ്സ് (Empower the Makers), മേക്കേഴ്സ് മംത് (Makers Month) എന്നിവയാണ് ഈ പരിപാടികള്‍.

ഇലക്ട്രീഷ്യന്‍മാര്‍, പ്ലംബര്‍മാര്‍, നിര്‍മ്മാണത്തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്കാണ് പരിശീലനം നൽകിയത്. തടി, മെറ്റൽ എന്നിവയിൽ പണിയെടുക്കുന്നതിനും കോൺക്രീറ്റ് ‍ഡ്രില്ലിങ്ങിനും പരിശീലനം നൽകി. ലേസര്‍, കോഡ്‍ലെസ് പവര്‍ടൂൾസ് എന്നിവ ഇവര്‍ക്ക് പരിചയപ്പെടുത്തി. ഇതോടൊപ്പം തൊഴിൽപരിസരങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്ന ട്രെയിനിങ് പരിപാടികളും സ്ഥിരമായി നടത്തി. 

വ്യവസായവും സാങ്കേതികവിദ്യയും അതിവേഗം മാറുകയാണ്. പത്ത് ദശലക്ഷം തൊഴിലവസരങ്ങളാണ് ആഗോള മാനുഫാക്ച്ചറിങ് മേഖലയിൽ സൃഷ്ടിക്കപ്പെടുക. ഇത് നികത്തുന്നിൽ സ്കിൽ ഗ്യാപ് ആണ് പ്രശനം. ഈ അവസരങ്ങളിൽ അധികവും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലായിരിക്കും - പുരസ്‍കാരം ഏറ്റുവാങ്ങി സ്റ്റാൻലി ബ്ലാക് & ഡെക്കര്‍ മിഡിൽ ഈസ്റ്റ്, ഈസ്റ്റ് ആൻഡ് വെസ്റ്റ് ആഫ്രിക്ക ജനറൽ മാനേജര്‍ പരമേശ് വെങ്കടേശ്വരൻ പറയുന്നു.

"സ്റ്റാൻലി ബ്ലാക് & ഡെക്കര്‍ മിഡിൽ ഈസ്റ്റ് കരാറുകാരുമായി ചേര്‍ന്ന് തൊഴിലാളികളെ അപ്‍സ്കിൽ ചെയ്യുകയും വിദ്യാഭ്യാസം നൽകുന്നത് തുടരുകയുമാണ്. ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് പരിശീലനം നൽകി. യു.എ.ഇ നിര്‍മ്മിക്കുന്ന തൊഴിലാളികള്‍ക്കുള്ള ആദരമാണ് ഈ പദ്ധതി. തക്ദീര്‍ പുരസ്‍കാരത്തിന് നന്ദി പറയുന്നു, സി.എസ്.ആര്‍ പദ്ധതികള്‍ക്ക് പിന്നിലുള്ള വലിയ സന്ദേശവും ഞങ്ങള്‍ തിരിച്ചറിയുന്നു."

സ്റ്റാൻലി ബ്ലാക് & ഡെക്കറിന് തക്ദീര്‍ അവാര്‍ഡിൽ പങ്കെടുത്തത് പുരസ്‍കാര സമിതി സെക്രട്ടറി ജനറൽ ലെഫ്റ്റനന്‍റ് കേണൽ ഖാലെദ് ഇസ്‍മയിൽ സ്വാഗതം ചെയ്തു. പുരസ്‍കാരത്തിന്‍റെ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ തൊഴിൽസ്ഥലങ്ങളിൽ പ്രയോജനപ്പെടുത്തുന്നത് തൊഴിലാളി ക്ഷേമത്തിന് സഹായകമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ദുബായ് നഗരത്തിലെ നിര്‍മ്മാണക്കമ്പനികള്‍, ഫാക്ടറികള്‍, ഫ്രീസോൺ കമ്പനികള്‍ എന്നിവയ്ക്കാണ് തക്ദീര്‍ അവാര്‍ഡ്സ് ബാധകം. 2016 മുതലാണ് പുരസ്‍കാരം നൽകിവരുന്നത്. പോയിന്‍റുകള്‍ക്ക് അനുസൃതമായാണ് അവാര്‍ഡ് ദാനം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒമ്പത് ഐഫോണുകളുമായി വീട്ടിലെത്തി, പെട്ടി തുറന്നപ്പോൾ ഞെട്ടി യുവാവ്, ഫോണുകൾക്ക് പകരം കണ്ടത് പഴയ ഇരുമ്പ് പൂട്ടുകൾ
ഞായറാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത, കുവൈത്തിൽ കാലാവസ്ഥ മുന്നറിയിപ്പ്, കടൽ പ്രക്ഷുബ്ധമായേക്കും