
അബുദാബി: കേരളത്തിന്റെ വികസനത്തിനും പുനർനിർമാണത്തിനും സംഭാവനകൾ നൽകാൻ തയാറാണെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ലോക കേരളസഭയുടെ മിഡില്‍ ഈസ്റ്റ് റീജ്യണല്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലെത്തിയത്. ഫെബ്രുവരി 15, 16 തീയ്യതികളില്‍ ദുബായില്‍ വെച്ചാണ് കേരള സഭയുടെ പ്രഥമ മിഡിൽ ഈസ്റ്റ് റീജിണൽ സമ്മേളനം നടക്കുന്നത്.
ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നടക്കുന്ന സമ്മേളനത്തിൽ ലോക കേരള സഭയുടെ ഏഴ് ഉപ സമിതികൾ തയ്യാറാക്കിയ ശുപാർശകളിൽമേലുള്ള ചർച്ചകൾ നടക്കുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. പ്രവാസികളുടെ പ്രശ്നങ്ങളും ക്ഷേമവും മുൻനിർത്തിയുള്ള സമഗ്രമായ ചർച്ചകളാണ് രണ്ടുദിവസങ്ങളിലായി നടക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതാദ്യമായാണ് ലോക കേരള സഭയുടെ റീജിണൽ സമ്മേളനം നടക്കുന്നത്. നേരത്തെയും, പ്രളയം തകര്‍ത്ത കേരളത്തിന് സഹായം വാഗ്ദാനം നല്‍കി യുഎഇ രംഗത്ത് വന്നിരുന്നു. എന്നാല്‍, യുഎഇ സഹായം ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിതെളിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam