ദുബായ് ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിക്ക് കൊവിഡ് 19

By Web TeamFirst Published Mar 5, 2020, 9:55 AM IST
Highlights
  • ദുബായിലെ ഇന്ത്യന്‍ സ്‌കൂളിലെ 16കാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 
  • വിദേശയാത്ര നടത്തിയ കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്നാണ് രോഗബാധ.

ദുബായ്: ദുബായിലെ ഒരു ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 16 വയസ്സുള്ള വിദ്യാര്‍ത്ഥിനിയ്ക്കാണ്  കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചത്. വിദേശയാത്ര നടത്തിയ കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്നാണ് രോഗബാധയെന്നാണ് വിവരം.

ദുബായില്‍ തിരിച്ചെത്തി അഞ്ച് ദിവസത്തിന് ശേഷമാണ് മാതാപിതാക്കളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. വിദ്യാര്‍ത്ഥിയുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യനില നിലവില്‍ സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു . ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന മറ്റ് ബന്ധുക്കളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. രോഗികളുമായി ഇടപഴകിയിരുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും  തൊഴിലാളികളെയും ദുബായ് ആരോഗ്യവകുപ്പിന്‌റെ നേതൃത്വത്തില്‍ പരിശോധിക്കുന്നുണ്ട്.

കര്‍ശനമായ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുമായി (കെഎച്ച്ഡിഎ) ഏകോപിപ്പിച്ച് ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂള്‍ ഇന്നു മുതൽ താല്‍ക്കാലികമായി അടച്ചിടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

click me!