ഒമാനില്‍ പുതിയ ഭരണാധികാരി അധികാരമേല്‍ക്കുന്നു - തത്സമയം കാണാം

By Web TeamFirst Published Jan 11, 2020, 3:06 PM IST
Highlights

രാജകുടുംബത്തിന്റെ ഫാമിലി കൗണ്‍സില്‍ ഇന്ന് രാവിലെ യോഗം ചേര്‍ന്നാണ് മുന്‍ സാംസ്‍കാരിക മന്ത്രി കൂടിയായ ഹൈതം ബിന്‍ താരിഖ് അല്‍ സൈദിനെ പുതിയ ഭരണാധികാരിയായി പ്രഖ്യാപിച്ചത്. 

ഒമാന്‍: അന്തരിച്ച ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന്റെ പിന്‍ഗാമി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ബിന്‍ തൈമൂര്‍ അല്‍ സൈദ് അധികാരമേറ്റെടുത്തു. രാജകുടുംബത്തിന്റെ ഫാമിലി കൗണ്‍സില്‍ ഇന്ന് രാവിലെ യോഗം ചേര്‍ന്നാണ് മുന്‍ സാംസ്‍കാരിക മന്ത്രി കൂടിയായ ഹൈതം ബിന്‍ താരിഖ് അല്‍ സൈദിനെ പുതിയ ഭരണാധികാരിയായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഫാമിലി കൗണ്‍സിലിനു മുന്നില്‍ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തിരുന്നു.

 

സുല്‍ത്താന്‍ ഖാബൂസിന്റെ നിര്യാണത്തിന് ശേഷം ഒമാന്‍ ഡിഫന്‍സ് കൗണ്‍സില്‍ യോഗം ചേരുകയും മൂന്ന് ദിവസത്തിനുള്ളില്‍ പുതിയ ഭരണാധികാരിയെ തെരഞ്ഞെടുക്കണമെന്ന് ഫാമിലി കൗണ്‍സിലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഭരണാധാകാരി അന്തരിച്ചാല്‍ മൂന്ന് ദിവസത്തിനകം പുതിയ ഭരണാധികാരിയെ തെരഞ്ഞെടുക്കണമെന്നാണ് ഒമാനിലെ നിയമം. 

click me!