
പാരമ്പര്യത്തിന്റെയും ഒത്തുചേരലിന്റെയും പ്രതിഫലനമാണ് ദീപാവലി ആഘോഷങ്ങൾ. നന്മയുടെ വിജയമായതിനാൽ തന്നെ പുതിയ പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും പ്രതീകമായാണ് ദീപാവലി കണക്കാക്കപെടുന്നത്. ദീപാവലി ആഘോഷങ്ങളുടെ സൗന്ദര്യവും തിളക്കവും അറബ് രാജ്യങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് പ്രമുഖ ജ്വല്ലറി ബ്രാൻഡ് ആയ തനിഷ്ക് 'ഇന്ത്യ വാലി ദിവാലി' ക്യാമ്പയിനിലൂടെ.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നിരവധി ഓഫറുകളാണ് തനിഷ്‌ക് അവതരിപ്പിക്കുന്നത്. സ്വർണ്ണം മാറ്റി വാങ്ങുന്നവർക്ക് മൂല്യത്തിൽ കുറവുവരാതെ പുതിയ ആഭരണങ്ങൾ വാങ്ങാനുള്ള അവസരമാണിത്. ആഭരണങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഇപ്പോഴത്തെ വിലയിൽ പിന്നീട് സ്വർണ്ണം വാങ്ങാൻ അവസരവും ലഭിക്കുന്നു. കൂടാതെ സ്വർണ്ണാഭരണങ്ങളും രത്‌നാഭരണങ്ങളും വാങ്ങുന്നവർക്ക് മറ്റ് ഓഫറുകളും ഉണ്ട്. ദീപാവലി കാമ്പയിനിന്റെ ഭാഗമായി നൽകുന്ന ഈ ഓഫറുകൾ ആഘോഷങ്ങൾക്ക് സമ്മാനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഏറെ ഗുണം ചെയ്യും.
ദീപാവലി ആഘോഷങ്ങൾ എത്രമാത്രം ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു എന്നതിന്റെ പ്രതിഫലനം കൂടിയാണ് 'ഇന്ത്യ വാലി ദിവാലി' ക്യാമ്പയിൻ. ദീപാവലി എന്നത് ഒരു ആഘോഷം മാത്രമല്ല ഓരോ ഇന്ത്യക്കാരനും അതൊരു വികാരം കൂടിയാണ്. ലോകത്തെവിടെ ആണെങ്കിലും ദീപാവലി എന്നാൽ കുടുംബത്തോടൊപ്പം ഒത്തു ചേരുന്നതിന്റെ സന്തോഷവും കൂടി ആണെന്നുള്ള ഓർമപ്പെടുത്തൽ കൂടിയാണ് ഈ ക്യാമ്പയിൻ.
ദീപാവലി നൽകുന്ന ശുഭാപ്തിവിശ്വാസവും ഇന്ത്യൻ കലാചാതുരിയും ഒത്ത് ചേരുന്ന തനിഷ്ക് ആഭരണങ്ങൾ പാരമ്പര്യത്തിന്റെ തനിമ വിളിച്ചോതുന്നു. ഫെസ്റ്റിവ് കളക്ഷനാകട്ടെ ഹൃദയ ബന്ധങ്ങളുടെയും സ്നേഹത്തിന്റെയും പ്രതീകം കൂടിയാണ്. അറേബ്യൻ രാജ്യങ്ങളിൽ തങ്ങളുടെ പ്രാതിനിധ്യം ഉറപ്പിക്കുക കൂടിയാണ് ഈ ക്യാമ്പയിനിലൂടെ തനിഷ്ക് ലക്ഷ്യമിടുന്നത്. അബുദാബി, ദുബായ്, ഷാർജ, ദോഹ, മസ്കറ്റ് എന്നിവിടങ്ങളിൽ തനിഷ്കിന് ഷോറൂമുകളുണ്ട്. കൂടാതെ ഉപഭാക്താക്കൾക്ക് www.tanishq.ae എന്ന വെബ്സൈറ്റിൽ നിന്നും ഓൺലൈൻ ആയും ആഭരണങ്ങൾ വാങ്ങാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam