ഉത്സവ ചൈതന്യം പകർന്ന്‌ വിസ്മയിപ്പിക്കുന്ന ഓണം കളക്‌ഷനുമായി തനിഷ്ക്‌

Published : Aug 22, 2024, 11:36 AM ISTUpdated : Aug 22, 2024, 01:40 PM IST
ഉത്സവ ചൈതന്യം പകർന്ന്‌ വിസ്മയിപ്പിക്കുന്ന ഓണം കളക്‌ഷനുമായി തനിഷ്ക്‌

Synopsis

ആഴത്തിൽ വേരൂന്നിയ ഇന്ത്യയുടെ അതിസമ്പന്നമായ സാംസ്കാരിക പാരമ്പര്യവുമായി ആകർഷകമായ കരവിരുതിൽ മെനഞ്ഞെടുത്ത, വിസ്മയിപ്പിക്കുന്ന ഓണം എക്സ്ക്ലൂസിവ് സ്വർണാഭരണ ശേഖരം തനിഷ്ക് വെളിപ്പെടുത്തുന്നു.

ഇന്ത്യയുടെ ഏറ്റവും വിശ്വസനീയമായ ജ്വല്ലറി ബ്രാൻഡായ തനിഷ്ക്, എക്സ്ക്ലൂസീവ് ഓണം കളക്ഷൻസ് പുറത്തിറക്കി.

കേരളത്തിന്റെ പ്രിയപ്പെട്ട ഉത്സവത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ചൈതന്യവും ഉൾക്കൊണ്ട്‌ അതിസൂക്ഷ്മമായി തയ്യാറാക്കിയതാണ്‌ ഓണം എക്സ്ക്ലൂസീവ് സ്വർണാഭരണ ശേഖരം. വിസ്മയിപ്പിക്കുന്ന ഈ ശേഖരം പ്രത്യേക ഓഫറുകളുമായി തിരഞ്ഞെടുക്കപ്പെട്ട ചില കേന്ദ്രങ്ങളിൽ മാത്രമാണ്‌ ഉത്സവകാലത്ത്‌ ലഭ്യമാകുക.

വള്ളംകളി, മോഹിനിയാട്ടം, ഹാസ്ബോട്ടുകൾ, ഗജവീരന്മാരെ എഴുന്നള്ളിച്ചുള്ള ഘോഷയാത്രകൾ തുടങ്ങിയവയാൽ ഓണക്കാലത്ത്‌ സജീവമാകുന്ന പരമ്പരാഗത കാഴ്ചകളിൽ നിന്ന്‌ പ്രചോദനം ഉൾക്കൊണ്ടാണ്‌ ഈ ശേഖരം ഒരുക്കിയിരിക്കുന്നത്‌. ഇതിലെ ഓരോ വിഭാഗവും കുറ്റമറ്റ കരകൗശലത്തോടെ ഏറെ സൂക്ഷ്മമായി തയ്യാറാക്കിയ നൂതന ഉൽപ്പന്നങ്ങളോടുള്ള തനിഷ്ക്കിന്റെ പ്രതിബദ്ധതയാണ്‌ വെളിപ്പെടുത്തുന്നത്‌.

തനിഷ്ക്കിന്റെ ഓണം എക്സ്ക്ലൂസീവ് ശേഖരം കേരളത്തിന്റെ സമ്പന്നമായ ദേശീയോത്സവത്തിനുള്ള ആദരവാണെന്ന്‌ ടൈറ്റാൻ ഇന്റർനാഷനൽ സി.ഇ.ഒ. കുരുവിള മാർകോസ്‌ പറഞ്ഞു. വളരെ സൂക്ഷ്മതയോടെ നിർമിച്ച ഈ ശേഖരത്തിലെ ഒരോ ഡിസൈനിനും ഓണത്തിന്റെ സത്തയെക്കുറിച്ചുള്ള തനതായ കഥകൾ പറയാനുണ്ട്‌.

കേരളത്തിന്റെ പരമ്പരാഗത കലാവൈഭവത്തിനും ഉത്സവചൈതന്യത്തിനും തനിഷ്കിന്റെ ആദരവാണ്‌ ഈ വ്യത്യസ്ത ആഭരണ ശേഖരം. വിപണിയിൽ വേറിട്ടുനിൽക്കുന്ന ആകർഷകമായ ഡിസൈനുകളുടെ ഒരു ശ്രേണിയാണ്‌ ഞങ്ങൾ വാ​ഗ്ദാനം ചെയ്യുന്നത്‌. ഇത്‌ വെറും ജല്ലറി മാത്രമല്ല; ഇത്‌ പാരമ്പര്യം, സംസ്കാരം, കരകൗശലം എന്നിവയുടെ ആഘോഷമാണ്‌. യു.എ.ഇ.യിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായി, പ്രത്യേകിച്ച്‌ മലയാളികളുമായി ബന്ധപ്പെടുന്നതിനുള്ള ഒരു പ്രധാന ചുവടാണ് ഓണ ശേഖരം. ഉയർന്ന നിലവാരമുള്ള കരകൗശലത്തോടുകൂടിയ ഇന്ത്യൻ പാരമ്പര്യങ്ങളെ ബഹുമാനിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്‌. ഓണത്തിന്റെ സാംസ്കാരിക പ്രാധാന്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഞങ്ങളുടെ ഉൽപ്പന്ന ശ്രേണി വർധിപ്പിക്കുക മാത്രമല്ല, ഈ സുപ്രധാന വിപണിയിൽ ഞങ്ങളുടെ ബ്രാൻഡിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയുന്നുവെന്നും കുരുവിള മാർകോസ്‌ കൂട്ടിച്ചേർത്തു.

ഓണം ശേഖരത്തിന്റെ പ്രധാന ഹൈലൈറ്റുകൾ: 

1. മോഹിനിയാട്ടം ഹാരം: കേരളത്തിലെ പരമ്പരാഗത നൃത്തരൂപമായ മോഹിനിയാട്ടം മനോഹരമായ ചലനങ്ങൾക്കും വികാരനിർഭരമായ ഭാവപ്രകടനങ്ങൾക്കും ഖ്യാതി കേട്ടതാണ്‌. ഇതിൽ നിന്ന്‌ പ്രചോദനം ഉൾക്കൊണ്ടതാണ്‌ ഈ ഹാരം. പദ്മമുദ്ര പ്രദർശിപ്പിച്ച്‌ നർത്തകി താമരപ്പൂവിന്റെ പ്രതീകമാകുന്നു.

2. താമര വള: പരിശുദ്ധി, സമൃദ്ധി, ആത്മീയ വികാസം എന്നിവയെ പ്രതീകവത്കരിക്കുന്ന ഈ 22 കാരറ്റ്‌ സ്വർണാഭരണത്തിൽ കൈകൊണ്ട്‌ വരച്ച താമരപ്പൂ പാറ്റേൺ ഉണ്ട്‌. പരമ്പരാഗത കലയുടെയും ചാരുതയാർന്ന കരകൗശലത്തിന്റെയും മിശ്രിതമാണ്‌ വളയുടെ രൂപകൽപന. അതുല്യമായ കരകൗശല ആഭരണങ്ങൾ ഇഷ്ടപ്പെടുന്നവർക്ക്‌ ഇതൊരു മികച്ച സമ്മാനമാകും.

3. സൺറേസ്‌ ഗോൾഡ്‌ കട: പരിശുദ്ധി, സൗന്ദര്യം, ദൈവികമായ പൂർണത എന്നിവയെ പ്രതിനിധീകരിക്കുന്ന സങ്കീർണമായ താമര ദളങ്ങൾ ഈ അതിശയകരമായ സ്വർണക്കടയുടെ മനോഹാരിത പ്രദർശിപ്പിക്കുന്നു. ഇതളുകൾ പ്രഭചൊരിയുന്ന മാണിക്യ മുത്തുകൾ കൊണ്ട്‌ അലങ്കരിച്ചിരിക്കുന്നു. ഇവയ്ക്ക്‌ ഉത്സവവർണത്തിന്റെ സ്പർശം നൽകിയിട്ടുണ്ട്. ചിന്തിച്ച് തിരഞ്ഞെടുത്ത ഒരു ആഭരണം മാത്രമല്ല, പാരമ്പര്യത്തിന്റെയും കലയുടെയും ആഘോഷം കൂടിയാണിത്‌. 

4. പാലക്ക ലീഫ്‌ പെൻഡന്റ്‌: കേരളത്തിന്റെ ഇലപ്പച്ചയും കാലാതീതമായ ചാരുതയും ഉൾക്കൊള്ളുന്ന ഒരു പാലക്ക ഇലയുടെ ഭംഗിപകരുന്നതാണ്‌ ഈ വിശിഷ്ടമായ 22 കാരറ്റ്‌ സ്വർണ പെൻഡന്റ്‌. ഇതിന്റെ രൂപകൽപന സ്വർണത്തിന്റെയും പച്ച നിറത്തിലുള്ള ഗ്ലാസ്‌ കല്ലിന്റെയും സമന്വയമാണ്‌. ഇത്‌ ആധുനികവും പരമ്പരാഗതവുമായ വസ്ത്രങ്ങൾ ധരിക്കുന്നവർക്ക്‌ ഏറ്റവും അനുയോജ്യമാണ്.

ഓണത്തിന്‌ പ്രത്യേക ഓഫറുകൾ: ഓണം പ്രമാണിച്ച്‌ തനിഷ്ക്‌, ഉപയോക്താക്കൾക്ക്‌ ഡയമണ്ട്‌ ആഭരണങ്ങൾക്കും പണിക്കൂലിയിലും 25 ശതമാനം വരെ കിഴിവ്‌ വാ​ഗ്ദാനം ചെയ്യുന്നു. ഈ ഓഫറുകൾ സ്റ്റോറുകളിലും ഓൺലൈനിലും ലഭ്യമാണ്‌. ഉപയോക്താക്കൾക്ക്‌ എവിടെനിന്നും സൗകര്യപ്രദമായി ഷോപ്പിങ്‌ നടത്താമെന്ന്‌ ഉറപ്പ്‌ നൽകുന്നു.

ലഭ്യത: 2024 ഓ​ഗസ്റ്റ് 21 മുതൽ എല്ലാ തനിഷ്ക്‌ സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്ഫോമുകളിലും ഓണം കളക്ഷൻ ലഭ്യമാകും. ഈ ഡിസൈനുകളുടെ പ്രത്യേകത കണക്കിലെടുത്ത്‌ ഉപയോക്താക്കളെ ആദ്യം തന്നെ മുഴുവൻ ശേഖരവും സന്ദർശിക്കാൻ ക്ഷണിക്കുന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം