ഷാര്‍ജയില്‍ അധ്യാപകര്‍ക്കും സ്‍കൂള്‍ ജീവനക്കാര്‍ക്കും കൊവിഡ് വാക്സിനെടുക്കാന്‍ ഏഴ് കേന്ദ്രങ്ങള്‍

By Web TeamFirst Published Mar 13, 2021, 12:13 PM IST
Highlights

ഷാര്‍ജയില്‍ നാല് സെന്ററുകളും കിഴക്കന്‍ മേഖലയിലും കല്‍ബയിലും ഖോര്‍ഫകാനിലും ദൈദിലും ഓരോ സെന്ററുകള്‍ വീതവുമാണ് തുറന്നത്.

ഷാര്‍ജ: അധ്യാപകര്‍ക്കും വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാര്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കുന്നതിനായി ഏഴ് കേന്ദ്രങ്ങള്‍ തുറന്നതായി   വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ സ്ഥപനങ്ങളിലെ അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്കും വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജീവനക്കാര്‍ക്കും സൗജന്യമായി കൊവിഡ് വാക്സിന്‍ ലഭ്യമാക്കാനായാണ് ഈ സെന്ററുകള്‍ പ്രവര്‍ത്തിക്കുകയെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്‍തു.

ഷാര്‍ജയില്‍ നാല് സെന്ററുകളും കിഴക്കന്‍ മേഖലയിലും കല്‍ബയിലും ഖോര്‍ഫകാനിലും ദൈദിലും ഓരോ സെന്ററുകള്‍ വീതവുമാണ് തുറന്നത്. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കൊവിഡ് പ്രതിരോധ നടപടികള്‍ പുരോഗമിക്കുന്നത്. 

സെന്ററുകളുടെ പട്ടിക ഇങ്ങനെ

In partnership with the Ministry of Health and Community Protection, the following centres have been sanctioned to provide COVID-19 vaccinations for all members of the administrative and teaching staff as well as all employees of the Ministry of Education. pic.twitter.com/4X9Ztn98RN

— وزارة التربية (@MOEducationUAE)
click me!