
അബുദാബി: യുഎഇ-ഇസ്രായേൽ സമാധാന ഉടമ്പടിയുടെ ഭാഗമായി ഇസ്രയേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സനും പ്രതിരോധകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ അഹ്മദ് അൽ ബവർദിയും ടെലിഫോണില്‍ സംസാരിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ കരാർ മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്‍ക്കു്മുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന ഉറപ്പ് ഇരുമന്ത്രിമാരും പ്രകടിപ്പിച്ചതായി യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല തങ്ങളുടെ രാജ്യങ്ങളുടെയും മേഖലയുടെ മൊത്തത്തിലുമുള്ള പ്രയോജനത്തിനായി ആശയവിനിമയ മാർഗങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി ബന്ധം സ്ഥാപിക്കുന്നതിനും ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നതായും പ്രതിരോധ മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam