
ദുബൈ: ദുബൈ ഇന്‍റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 1ന് എതിർവശത്തുള്ള എയർപോർട്ട് റോഡിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തിയത്.
നവംബർ 8, ശനിയാഴ്ച പുലർച്ചെ 2:30 മുതൽ: ദെയ്‌റയിലേക്ക് പോകുന്ന വാഹനങ്ങളെ.
നവംബർ 9, ഞായറാഴ്ച പുലർച്ചെ 2:30 മുതൽ: അൽ ഖവാനീജിലേക്ക് പോകുന്ന വാഹനങ്ങളെ.
വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാർ തങ്ങളുടെ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണം.
യാത്രാ സമയം വൈകാതിരിക്കാൻ, വാഹനമോടിക്കുന്നവർ അൽ ഗർഹൂദ് വഴിയുള്ള ഇതര വഴികൾ ഉപയോഗിക്കണം.
സ്ഥാപിച്ചിട്ടുള്ള ട്രാഫിക് ചിഹ്നങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും ആർടിഎ അറിയിച്ചു.
ടെർമിനൽ 1-ലേക്കുള്ള പ്രവേശനക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ആർടിഎയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ