സൗദിയിൽ ഭീകരാക്രമ ശ്രമം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

Published : Apr 08, 2019, 12:13 AM IST
സൗദിയിൽ ഭീകരാക്രമ ശ്രമം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

Synopsis

ആയുധങ്ങളുമായാണ് നാലംഗ സംഘം ചെക്ക് പോയിന്റിൽ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ എത്തിയത്. ചെക്ക് പോയിന്റ് അക്രമിച്ച ശേഷം ഇവര്‍ രാജ്യത്തിന് പുറത്തേക്കു രക്ഷപ്പെടാന്‍ പദ്ധതിയിട്ടിരുന്നു

ജിദ്ദ: സൗദിയിൽ പൊലീസ് ചെക്ക് പോയിന്റിലുണ്ടായ ഭീകരാക്രമ ശ്രമത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ പ്രവിശ്യയിലെ അബൂഹൈദരിയ്യ റോഡിലുള്ള പൊലീസ് ചെക്ക് പോയിന്റ് ആക്രമിക്കാൻ ലക്ഷ്യമിട്ട രണ്ട് പേരെ സുരക്ഷാ വിഭാഗം കൊലപ്പെടുത്തി, മറ്റു രണ്ട് പേര്‍ പിടിയിലായി. ആയുധങ്ങളുമായാണ് നാലംഗ സംഘം ചെക്ക് പോയിന്റിൽ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ എത്തിയത്.

ചെക്ക് പോയിന്റ് അക്രമിച്ച ശേഷം ഇവര്‍ രാജ്യത്തിന് പുറത്തേക്കു രക്ഷപ്പെടാന്‍ പദ്ധതിയിട്ടിരുന്നു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി അറേബ്യയിൽ മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ
വിഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം പ്രവാസലോകത്തും ശക്തമാകുന്നു; പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ