
മക്ക: മക്കയിലേക്ക് വന്ന വിദേശ ഹാജിമാരുടെ എണ്ണം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് അഞ്ച് ശതമാനം കൂടിയതായി ജവാസാത് ഡയറക്‌ട്രേറ്റ്. കഴിഞ്ഞ ബുധനാഴ്ച രാത്രിവരെ 6,03,764 തീർത്ഥാടകരാണ് വിദേശത്ത് നിന്നെത്തിയത്. ഈ വർഷം വിദേശ രാജ്യങ്ങളിൽ നിന്നും ഇരുപതു ലക്ഷത്തോളം തീർത്ഥാടകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹജ്ജ് -ഉംറ മന്ത്രാലയം അറിയിച്ചു.
ഈ വർഷത്തെ ഹജ്ജ് സീസൺ ആരംഭിച്ച ശേഷം ഇതുവരെയുള്ള കണക്കു പ്രകാരം വിദേശ തീർത്ഥാടകരുടെ എണ്ണത്തിൽ അഞ്ചു ശതമാനം വർദ്ധനവ് ഉള്ളതായി ജവാസാത് ഡയറക്‌ട്രേറ്റ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രിവരെ 6,03,764 തീർത്ഥാടകരാണ് വിദേശത്തു നിന്നെത്തിയത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ചു 30,608 തീർത്ഥാടകർ ഈ വർഷം കൂടുതൽ എത്തിയിട്ടുണ്ട്. തീർത്ഥാടകാരിൽ 5,93,143 പേര് വിമാന മാർഗവും 5,093 പേര് കര മാർഗവുമാണ് എത്തിയത്. 5,528 പേര് കപ്പൽ മാർഗവുമാണ് എത്തിയതെന്നു ജവാസാത് ഡയറക്‌ട്രേറ്റ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam