ഒമാനില്‍ കൊവിഡ് ബാധിച്ച് 13 പേര്‍ കൂടി മരിച്ചു

By Web TeamFirst Published May 17, 2021, 3:31 PM IST
Highlights

24 മണിക്കൂറിനിടെ 13 പേരാണ് കൊവിഡ് മൂലം ഒമാനില്‍ മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 2,210 ആയതായി മന്ത്രാലയത്തിന്റെ വാര്‍ത്തകുറിപ്പില്‍ പറയുന്നു.

മസ്‌കറ്റ്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 796 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 206,297 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. ഇതില്‍ 191,065 പേര്‍ക്ക് രോഗം ഭേദമായി.

24 മണിക്കൂറിനിടെ 13 പേരാണ് കൊവിഡ് മൂലം ഒമാനില്‍ മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 2,210 ആയതായി മന്ത്രാലയത്തിന്റെ വാര്‍ത്തകുറിപ്പില്‍ പറയുന്നു. ഒമാനിലെ വിവിധ ആശുപത്രികളിലായി 709 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 238 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!