ഒമാനില്‍ കൊവിഡ് ബാധിച്ച് 13 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു

Published : Sep 17, 2020, 03:35 PM ISTUpdated : Sep 17, 2020, 04:04 PM IST
ഒമാനില്‍ കൊവിഡ് ബാധിച്ച് 13 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു

Synopsis

24 മണിക്കൂറിനിടെ 285 പേര്‍ കൂടി പുതുതായി രോഗമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 84,648 ആയി.

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് 13 പേര്‍ കൂടി മരിച്ചു. 557 പുതിയ കൊവിഡ് കേസുകള്‍ കൂടി രാജ്യത്ത് വ്യാഴാഴ്ച സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 91,753 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 285 പേര്‍ കൂടി പുതുതായി രോഗമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 84,648 ആയി. 818 ആണ് രാജ്യത്തെ കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ. 

92 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 506 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 180 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24  മണിക്കൂറിനുള്ളില്‍ 62 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
വേർപിരിഞ്ഞിട്ട് 21 വർഷം, തങ്ങൾക്ക് പുതുജീവിതം സമ്മാനിച്ച സൗദിയോട് നന്ദി പറയാൻ പോളിഷ് ഇരട്ടകളെത്തി