
ദുബൈ: ദുബൈ ഡെപ്യൂട്ടി ഭരണാധികാരിയും യുഎഇ ധനകാര്യ മന്ത്രിയുമായിരുന്ന ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്യാണത്തെ തുടര്‍ന്ന് ദുബൈയില്‍ പ്രഖ്യാപിച്ച സൗജന്യ പാര്‍ക്കിങ് മാര്‍ച്ച് 27 വരെ തുടരും. ബഹുനില പാര്‍ക്കിങ് സമുച്ചയങ്ങളൊഴിച്ച് എല്ലാ പൊതുപാര്‍ക്കിങ് സ്ഥലങ്ങളിലും മൂന്ന് ദിവസത്തെ ഇളവ് പ്രാബല്യത്തിലുണ്ടാകുമെന്ന് ദുബൈ ആര്‍.ടി.എ അറിയിച്ചു. വ്യാഴാഴ്‍ച മുതല്‍ മൂന്ന് ദിവസത്തേക്ക് എമിറേറ്റിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിട്ടുണ്ട്. രാജ്യത്ത് 10 ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam