
അബുദാബി: വന്‍തുകയുടെ അപ്രതീക്ഷിത സമ്മാനങ്ങളിലൂടെ മലയാളികളുള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്‍മാരാക്കിയ ബിഗ് ടിക്കറ്റ് ഈ ജനുവരിയിലും കൈനിറയെ സമ്മാനങ്ങള്‍ നേടാന്‍ അവസരമൊരുക്കുന്നു. 1.5 കോടി ദിര്‍ഹം(30 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കാന്‍ അവസരം നല്‍കുന്ന ഫന്റാസ്റ്റിക് 15 മില്യന്‍ പ്രൊമോഷനിലൂടെ നിങ്ങള്‍ക്കും അടുത്ത ഭാഗ്യശാലിയാകാം. ദിര്‍ഹമാണ് നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം. കൂടാതെ മറ്റ് ആറ് ക്യാഷ് പ്രൈസുകളും ഡ്രീം കാര്‍ പ്രൊമോഷനിലൂടെ റേഞ്ച് റോവര്‍ കാറും നേടാം.
ഈ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതിന് 224-ാമത് ബിഗ് ടിക്കറ്റ് സീരീസിലെ ടിക്കറ്റുകള്‍ വാങ്ങാന്‍ ഇനി വെറും മൂന്ന് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. 2021 ജനുവരി 31ന് രാത്രി 11.45 വരെയാണ് ടിക്കറ്റ് വാങ്ങാനുള്ള അവസാന തീയതി. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്ക് എത്രയും വേഗം ടിക്കറ്റുകള്‍ വാങ്ങി നിങ്ങളുടെ ഭാഗ്യവും പരീക്ഷിക്കൂ. നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ടിക്കറ്റ് വില. രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഒരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. ബിഗ് ടിക്കറ്റ് വെബ്സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി, അല്‍ ഐന്‍ വിമാനത്താവളങ്ങളിലുള്ള കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകള്‍ വാങ്ങാം.
ടിക്കറ്റുകള്‍ വാങ്ങുന്നതെങ്ങനെയെന്നതിനെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ക്കും +971 2 019 244 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പരില്‍ ബന്ധപ്പെടുകയോ help@bigticket.ae എന്ന വിലാസത്തില്‍ ഇമെയില്‍ അയയ്ക്കുകയോ ചെയ്യാം. നറുക്കെടുപ്പിന് പുറമെ ഓണ്‍ലൈനായും സ്‌റ്റോറുകള്‍ വഴിയും നിരവധി മത്സരങ്ങളും ആകര്‍ഷകമായ സമ്മാനങ്ങളും ബിഗ് ടിക്കറ്റ് നല്‍കുന്നു. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് സ്‌കൈപാര്‍ക്ക് പ്ലാസ കൗണ്ടര്‍ സന്ദര്‍ശിച്ച് ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ രണ്ട് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ക്ലോ മെഷീന്‍ ഗെയിം കളിക്കാനുള്ള യോഗ്യത ലഭിക്കുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍, ഗോള്‍ഡ് വൗച്ചറുകള്‍, ടാബ്ലറ്റ്, ബ്ലൂടൂത്ത് സ്പീക്കറുകള്‍, ഹെഡ്‌ഫോണുകള്‍, സൗജന്യ ബിഗ് ടിക്കറ്റ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സമ്മാനങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
നിലവില്‍ ബിഗ് ടിക്കറ്റ് ഡാന്‍സ് ഓഫിലേക്കുള്ള വോട്ടിങ് അബുദാബി ബിഗ് ടിക്കറ്റിന്റെ ഫേസ്ബുക്ക് പേജിലൂടെ നടക്കുന്നുണ്ട്. വോട്ടുകള്‍ രേഖപ്പെടുത്താനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി 48 മണിക്കൂര്‍ മാത്രമാണ് ബാക്കിയുള്ളത്. ഇന്ന് തന്നെ നിങ്ങള്‍ക്കിഷ്ടപ്പെട്ട മത്സരാര്‍ത്ഥിക്ക് വോട്ട് ചെയ്യൂ. തെരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് 10,000 ദിര്‍ഹം സമ്മാനം ലഭിക്കും. ഒപ്പം ബിഗ് ടിക്കറ്റ് ലൈവ് നറുക്കെടുപ്പ് വേദിയില്‍ ഡാന്‍സ് അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ