
ബിഗ് ടിക്കറ്റ് സീരീസ് 288-ൽ മൂന്ന് മലയാളികൾക്ക് 1 മില്യൺ ദിർഹം വീതം സ്വന്തം. മൊത്തം അഞ്ച് വിജയികൾ 5 മില്യൺ ദിർഹം പങ്കിട്ടു.
യു.എ.ഇയിൽ 20 വർഷമായി ജീവിക്കുന്ന ഉപേന്ദ്രൻ സിജുവാണ് ഒരു മലയാളി വിജയി. സുഹൃത്തുക്കളായ 20 പേർക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.
“ഫോൺകോൾ ലഭിച്ചപ്പോൾ വളരെ സന്തോഷമായി.” – ഉപേന്ദ്രൻ പറഞ്ഞു.
തനിക്ക് ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് വ്യക്തിഗത വായ്പകൾ വീട്ടാനാണ് ആഗ്രഹമെന്ന് ഉപേന്ദ്രൻ പറഞ്ഞു.
യു.എ.ഇയിൽ 29 വർഷമായി താമസിക്കുന്ന ശിവപ്രസാദ് രവീന്ദ്രൻ ആണ് രണ്ടാമത്തെ മലയാളിയായ വിജയി. ഓയിൽ ആൻഡ് ഗ്യാസ് സൂപ്പർവൈസർ ആണ് അദ്ദേഹം. സുഹൃത്തുക്കളായ 27 പേർക്കൊപ്പമാണ് അദ്ദേഹം 12 വർഷമായി ബിഗ് ടിക്കറ്റ് കളിക്കുന്നത്.
“വളരെ സന്തോഷം തോന്നി. സമ്മാനത്തുക ഗ്രൂപ്പിനൊപ്പം പങ്കുവെക്കും. എനിക്ക് ലഭിച്ച പങ്ക് കുടുംബത്തിന് നൽകും. ഈ സമ്മാനത്തുക മകൾക്ക് നൽകും. അവൾ പഠിക്കുകയാണ്.” – ശിവപ്രസാദ് പറഞ്ഞു.
അഖിൽ എൻ.ബിയാണ് സമ്മാനം നേടുന്ന മൂന്നാമത്തെ മലയാളി. നാല് വർഷമായി യു.എ.ഇയിലാണ് അദ്ദേഹം കുടുംബത്തോടൊപ്പം താമസിക്കുന്നത്.
“എനിക്കിത് വിശ്വസിക്കാനാകുന്നില്ല. ഞാൻ നേരിട്ട് വെബ്സൈറ്റിൽ നോക്കിയിട്ടാണ് ഇത് ഉറപ്പു വരുത്തിയത്. സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം പങ്കെടുത്തത്. സമ്മാനത്തുക എല്ലാവരുമായും പങ്കുവെക്കുമെന്ന് അഖിൽ പറയുന്നു. തനിക്ക് ലഭിച്ച പങ്ക് നിക്ഷേപിക്കാനാണ് താൽപര്യമെന്നും അദ്ദേഹം പറയുന്നു.
നാലാമത്തെ വിജയി ഇന്ത്യയിൽ നിന്നുള്ള ലാൻസി പാരിസ് ആണ്. അദ്ദേഹത്തിന്റെ നമ്പർ 434420 ആണ്.
ബംഗ്ലാദേശിൽ നിന്നുള്ള മുഹമ്മദ് അതിഖ് ഹസൻ ആണ് അഞ്ചാമത്തെ വിജയി. ടിക്കറ്റ് നമ്പർ 359685.
ജൂലൈ പ്രൊമോഷനുകളിൽ ബിഗ് ടിക്കറ്റിലൂടെ 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാം. ഓഗസ്റ്റ് മൂന്നിനാണ് ലൈവ് ഡ്രോ. അഞ്ച് വിജയികൾക്ക് 100,000 ദിർഹം സമാശ്വാസ സമ്മാനം നേടാം.
ആഴ്ച്ച തോറുമുള്ള ഇ-ഡ്രോകളും തുടരും. നാലു പേർക്ക് 25,000 ദിർഹം വീതം നേടാം. ജൂലൈയിൽ ടിക്കറ്റ് വാങ്ങുന്നവർക്ക് ദി ബിഗ് സ്പിന്നിലും പങ്കെടുക്കാം. ഓഗസ്റ്റ് 3-ന് നടക്കുന്ന ലൈവ് ഡ്രോയിൽ മൂന്നു പേർക്ക് ക്ഷണം ലഭിക്കും. ഇവർക്ക് സെപ്റ്റംബർ 3-ന് ഗെയിം കളിക്കാം. 1 മില്യൺ ദിർഹം വരെയുള്ള ക്യാഷ് പ്രൈസുകൾ നേടാനാണ് അവസരം.
ബിഗ് ടിക്കറ്റ് ഡ്രീം കാർ പ്രൊമോഷനും തുടരും. ഓഗസ്റ്റ് മൂന്നിന് മസെരാറ്റി ഗ്രെക്കാലെ, സെപ്റ്റംബർ മൂന്നിന് ലാൻഡ് റോവർ ഡിഫൻഡർ എന്നിവയാണ് സമ്മാനങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam