
മനാമ: രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ബഹ്റൈനില്‍ മൂന്ന് സ്വദേശി പൗരന്മാര്‍ക്ക് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതിക്കും മൂന്നാം പ്രതിക്കും 10 വര്‍ഷം വീതം തടവും രണ്ടാം പ്രതിക്ക് ഏഴ് വര്‍ഷം തടവുമാണ് ശിക്ഷ വിധിച്ചത്.
കേസിലെ ഒരു പ്രതിയെ മാത്രമാണ് പിടികൂടാന്‍ സാധിച്ചത്. ശേഷിക്കുന്ന രണ്ട് പേര്‍ ഇറാഖിലേക്ക് കടന്നതായാണ് വിവരം. ഇവരുടെ അസാന്നിദ്ധ്യത്തില്‍ ശിക്ഷ വിധിക്കുകയായിരുന്നു. പ്രതികള്‍ ബഹ്റൈനില്‍ ബോംബ് ആക്രമണം നടത്തുകയും ബോംബ് ഉണ്ടാക്കാനുള്ള സാധനങ്ങള്‍ കൈമാറുകയും ചെയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ വകവരുത്തുന്നതിനായി നിരന്തരം നിരീക്ഷിച്ചിരുന്നുവെന്നും കണ്ടെത്തി. തടവ് ശിക്ഷയ്ക്ക് പുറമെ ഒന്നാം പ്രതിക്ക് 600 ദിനാറും മൂന്നാം പ്രതിക്ക് 500 ദിനാറും പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. ഇവരുടെ പൗരത്വം തിരിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ വിധിക്കെതിരെ പ്രതികള്‍ക്ക് അപ്പീല്‍ നല്‍കാന്‍ സാധിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam