ദുബായില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന് തീപിടിച്ചു

Published : Jul 27, 2019, 08:21 PM IST
ദുബായില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന് തീപിടിച്ചു

Synopsis

ശനിയാഴ്ച ഉച്ചയ്ത്ത് രണ്ട് മണിയോടെയാണ് ക്രൗണ്‍ പ്ലാസ ഹോട്ടലിന് പിന്നില്‍ നിര്‍മാണം പുരോഗമിക്കുകയായിരുന്ന ബഹുനില കെട്ടിടത്തിന് തീപിടിച്ചത്.

ദുബായ്: ശൈഖ് സായിദ് റോഡിന് സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചയ്ത്ത് രണ്ട് മണിയോടെയാണ് ക്രൗണ്‍ പ്ലാസ ഹോട്ടലിന് പിന്നില്‍ നിര്‍മാണം പുരോഗമിക്കുകയായിരുന്ന ബഹുനില കെട്ടിടത്തിന് തീപിടിച്ചത്. സ്ഥലത്തെത്തിയ ദുബായ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീ നിയന്ത്രണ വിധേയമാക്കി. ഇവിടെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന മൂന്ന് വാഹനങ്ങളും കത്തിനശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസികൾക്ക് ലഭിക്കുക നീണ്ട അവധിക്കാലം, ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ
ആകാശത്ത് ഡ്രോൺ കണ്ടാൽ അറിയിക്കണം; പ്രവാസികൾക്കും പൗരന്മാർക്കും അറിയിപ്പുമായി ഒമാൻ ഭരണകൂടം