യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് രോഗി; മൂന്ന് വയസുകാരി മലയാളി ബാലിക രോഗമുക്തയായി

By Web TeamFirst Published Apr 27, 2020, 8:05 PM IST
Highlights

കുട്ടിയായതിനാല്‍ നിവേദ്യയുടെ ശരീരം വേഗത്തില്‍ തന്നെ മരുന്നുകളോട് പ്രതികരിക്കുകയും രോഗം ഭേദമാവുകയും ചെയ്തതായി ചികിത്സിച്ച ഡോക്ടര്‍ ജെന്നി ജോണ്‍ ചെറിയത്ത് പറഞ്ഞു. 

അജ്മാന്‍: യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് രോഗിയെന്ന് കരുതപ്പെടുന്ന മൂന്ന് വയസുകാരി രോഗമുക്തയായി. മലയാളികളായ ശ്യാം - ഗീത ദമ്പതികളുടെ മകള്‍ നിവേദ്യയാണ് അജ്മാനില്‍ രോഗമുക്തയായത്. മാതാപിതാക്കളോടൊപ്പം ആമിന ആശുപത്രിയിലാണ് നിവേദ്യയും ചികിത്സയിലുണ്ടായിരുന്നത്. നിവേദ്യയുടെ സഹോദരി അഞ്ച് വയസുകാരിയായ നവമിയുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

കുട്ടിയായതിനാല്‍ നിവേദ്യയുടെ ശരീരം വേഗത്തില്‍ തന്നെ മരുന്നുകളോട് പ്രതികരിക്കുകയും രോഗം ഭേദമാവുകയും ചെയ്തതായി ചികിത്സിച്ച ഡോക്ടര്‍ ജെന്നി ജോണ്‍ ചെറിയത്ത് പറഞ്ഞു. മാതാപിതാക്കള്‍ക്ക് പനിയും ചുമയും തലവേദനയും ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇതുവര്‍ക്കും ന്യൂമോണിയയും ബാധിച്ചു. തുടക്കത്തില്‍ തന്നെ രോഗം സ്ഥിരീകരിച്ച് എളുപ്പത്തില്‍ ചികിത്സ തേടിയതിനാല്‍ സങ്കീര്‍ണതകളൊന്നുമില്ലാതെ മൂവരുടെയും അസുഖം ഭേദമായി.  നേരത്തെ നാല് വയസുള്ള ഇന്ത്യന്‍ ബാലികയ്ക്ക് യുഎഇയില്‍ കൊവിഡ് ഭേദമായിരുന്നു. 

click me!