
റിയാദ്: വീട്ടിൽ അതിക്രമിച്ചു കയറി 80 ദശലക്ഷം റിയാൽ കവർന്ന രണ്ട് പേരെ പിടികൂടിയതായി റിയാദ് പൊലീസ് വക്താവ് കേണൽ ഖാലിദ് അൽകറിദിസ് വ്യക്തമാക്കി. പണം തട്ടിയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനായുള്ള പ്രവർത്തിക്കുന്ന സുരക്ഷ വിഭാഗം നടത്തിയ അന്വേഷണത്തിനടയിലാണ് രണ്ട് സ്വദേശികളെ പിടികൂടിയത്. ഇവർ കുറ്റം സമ്മതിക്കുകയും ഇവരിൽ നിന്ന് പണം പൂർണമായും കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. മയക്കുമരുന്നു ഗുളികകൾ, ലൈസൻസില്ലാത്ത മൂന്ന് തോക്കുകൾ എന്നിവ ഇവരുടെ പക്കലുണ്ടായിരുന്നു. ഇവരെ പബ്ലിക് പ്രോസിക്യൂഷനു മുമ്പാകെ ഹാജരാക്കുന്നതിനായുള്ള നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും റിയാദ് പൊലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam