
റിയാദ്: സൗദി അറേബ്യയിലെ ജുബൈല്‍ തീരത്ത് ബോട്ടുകള്‍ കൂട്ടിയിടിച്ച് വിദേശ വനിത മരണപ്പെട്ടു. സംഭവത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തിട്ടുണ്ട്. ജുബൈലിലെ അല്‍ ഫനാതീര്‍ ബിച്ചിലായിരുന്നു സംഭവം.
അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സന്ദര്‍ശകരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ബീച്ചുകളില്‍ പ്രത്യേകമായി നിശ്ചയിച്ച സ്ഥലങ്ങളില്‍ മാത്രമേ നീന്താന്‍ പാടുള്ളൂ. ബോട്ടുടമകള്‍ അവയുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്തുകയും വേണമെന്നും അതിര്‍ത്തി സുരക്ഷാ സേനാ വക്താവ് കേണല്‍ മിസ്‍ഫര്‍ അല്‍ ഖറൈനി ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam