
മസ്‍കത്ത്: ഒമാനില്‍ വാദിയിൽ അകപ്പെട്ട രണ്ടു കുട്ടികളെ കാണാതായി. വടക്കൻ ബാത്തിന ഗവര്‍ണറേറ്റിലെ അൽ ഖാബൂറ വിലയത്തില്‍ ഉള്‍പ്പെടുന്ന വാദി അൽ ഹവസാനയിലാണ് സംഭവം. ഇതിൽ 12 വയസുള്ള പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി റോയൽ ഒമാൻ പോലീസിന്റെ അറിയിപ്പിൽ പറയുന്നു.
കാണാതായ രണ്ടാമത്തെ കുട്ടിക്കായുള്ള തിരച്ചിൽ വടക്കൻ ബാത്തിനാ ഗവര്‍ണറേറ്റ് സിവിൽ ഡിഫൻസ് ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിലെ രക്ഷാപ്രവർത്തകരുടെ നേതൃത്വത്തിൽ തുടരുകയാണ്. വാദിയിൽ ഇറങ്ങുന്നവർ ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പൊലീസിന്റെ അറിയിപ്പിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam