സൗദി അറേബ്യയിൽ ട്രക്ക് നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് രണ്ട് മരണം

By Web TeamFirst Published Jul 5, 2021, 11:23 PM IST
Highlights

മരിച്ചവരും പരിക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. 

റിയാദ്: സൗദി അറേബ്യയിൽ ട്രക്ക് നിയന്ത്രണം വിട്ട് മറ്റ് നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. തെക്കൻ സൗദിയിലെ അസീർ പ്രവിശ്യയിലെ മഹായിൽ തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കുമേറ്റു. മരിച്ചവരും പരിക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മഹായിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

click me!