സൗദിയില്‍ വാഹനങ്ങള്‍ക്ക് മുകളില്‍ വാട്ടര്‍ ടാങ്കര്‍ മറിഞ്ഞ് അപകടം; രണ്ടുപേര്‍ മരിച്ചു

Published : Oct 23, 2020, 07:53 PM ISTUpdated : Oct 23, 2020, 10:41 PM IST
സൗദിയില്‍ വാഹനങ്ങള്‍ക്ക് മുകളില്‍ വാട്ടര്‍ ടാങ്കര്‍ മറിഞ്ഞ് അപകടം; രണ്ടുപേര്‍ മരിച്ചു

Synopsis

അപകടത്തില്‍ തകര്‍ന്ന വാഹനങ്ങളില്‍ കുടുങ്ങിയവരെ സിവില്‍ ഡിഫന്‍സ് എത്തിയാണ് പുറത്തെടുത്തത്. ഒരു വാഹനം പൂര്‍ണമായും രണ്ട് വാഹനങ്ങള്‍ ഭാഗികമായും തകര്‍ന്നു.

റിയാദ്: വാട്ടര്‍ ടാങ്കര്‍ വാഹനങ്ങളുടെ മുകളിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ജിദ്ദ നഗരത്തിന്റെ വടക്കുഭാഗത്തെ കിങ് അബ്ദുല്‍ അസീസ് റോഡില്‍ വാട്ടര്‍ ടാങ്കര്‍ മൂന്ന് വാഹനങ്ങളുടെ മുകളിലേക്കാണ് മറിഞ്ഞത്. രണ്ടു പേര്‍ സംഭവസ്ഥലത്ത് മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. കിങ് അബ്ദുല്‍ അസീസ് റോഡില്‍ ഗ്ലോബ് റൗണ്ട് എബൗട്ടിലാണ് അപകടം.

അപകടത്തില്‍ തകര്‍ന്ന വാഹനങ്ങളില്‍ കുടുങ്ങിയവരെ സിവില്‍ ഡിഫന്‍സ് എത്തിയാണ് പുറത്തെടുത്തത്. ഒരു വാഹനം പൂര്‍ണമായും രണ്ട് വാഹനങ്ങള്‍ ഭാഗികമായും തകര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തിന് ക്രെയിനും ഉപയോഗപ്പെടുത്തി.

പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. നിസാര പരിക്കേറ്റ രണ്ടു പേര്‍ക്ക് സംഭവസ്ഥലത്ത് റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ വിവിധ ആശുപത്രികളില്‍ എത്തിച്ചതായി ജിദ്ദ റെഡ് ക്രസന്റ് വക്താവ് അബ്ദുല്ല അബൂസൈദ് പറഞ്ഞു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ
ക്വിസ് പ്രോഗ്രാമിൽ മോശം ചോദ്യങ്ങൾ ചോദിച്ച യുവതി കുവൈത്തിൽ അറസ്റ്റിൽ