എമിറേറ്റ്സ് ലോട്ടോ നറുക്കെടുപ്പില്‍ 5,00,000 ദിര്‍ഹം വീതം സ്വന്തമാക്കി രണ്ടുപേര്‍; വിജയകഥ പങ്കുവെച്ച് മലയാളി

By Web TeamFirst Published Jun 18, 2020, 2:31 PM IST
Highlights

സന്തോഷവാര്‍ത്ത അറിയിക്കാന്‍ എമിറേറ്റ്സ് ലോട്ടോ അധികൃതര്‍ ബന്ധപ്പെട്ടപ്പോള്‍ ജോഷിക്ക് അത് വിശ്വസിക്കാനും കഴിഞ്ഞില്ല. എമിറേറ്റ്സ് ലോട്ടോ വെബ്സൈറ്റ് സന്ദര്‍ശിച്ച് നേരിട്ട് പരിശോധിച്ചെങ്കിലും അപ്രതീക്ഷിതമായ ഈ വിജയത്തോട് പൊരുത്തപ്പെടാന്‍ ജോഷിക്ക് പിന്നെയും സമയം വേണ്ടിവന്നു.

ദുബായ്: കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്ന എമിറേറ്റ്സ് ലോട്ടോയുടെ ഒമ്പതാമത്തെ നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹം പങ്കിട്ടെടുത്ത് രണ്ടുപേര്‍. നറുക്കെടുക്കപ്പെട്ട ആറ് നമ്പറുകളില്‍ അഞ്ചും യോജിച്ച് വന്ന രണ്ടുപേരാണ് സമ്മാന തുകയായ 10 ലക്ഷം ദിര്‍ഹം വീതിച്ചെടുത്തത്. മലയാളിയായ  ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ജോഷി ഐസകാണ് ഈ വിജയം സ്വന്തമാക്കിയവരില്‍ ഒരാള്‍. അപ്രതീക്ഷിതമായി ഭാഗ്യം തേടിയെത്തിയ അനുഭവം 45കാരനായ ജോഷി ഐസക് ഏറെ സന്തോഷത്തോടെ പങ്കുവെയ്ക്കുകയാണ്.

15 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന ജോഷി ഐസക്, ഇത്തരമൊരു വിജയം തന്നെ തേടിയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സന്തോഷവാര്‍ത്ത അറിയിക്കാന്‍ എമിറേറ്റ്സ് ലോട്ടോ അധികൃതര്‍ ബന്ധപ്പെട്ടപ്പോള്‍ ജോഷിക്ക് അത് വിശ്വസിക്കാനും കഴിഞ്ഞില്ല. എമിറേറ്റ്സ് ലോട്ടോ വെബ്സൈറ്റ് സന്ദര്‍ശിച്ച് നേരിട്ട് പരിശോധിച്ചെങ്കിലും അപ്രതീക്ഷിതമായ ഈ വിജയത്തോട് പൊരുത്തപ്പെടാന്‍ ജോഷിക്ക് പിന്നെയും സമയം വേണ്ടിവന്നു.

“ഞാന്‍ വളരെയധികം സന്തോഷവാനാണ്. അത്ഭുതകരമായ ഈ ഭാഗ്യലബ്‍ധിയില്‍ ഞാന്‍ ദൈവത്തിനോടും എമിറേറ്റ്സ് ലോട്ടോയോടും നന്ദി രേഖപ്പെടുത്തുന്നു. ഞാന്‍ സ്ഥിരമായി നറുക്കെടുപ്പുകളില്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ ഇത്തരമൊരു  വിജയം നേടാന്‍ മാത്രം ഭാഗ്യവാനാണെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ല” - ജോഷി പറഞ്ഞു. “സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നും വന്ന എനിക്ക് യുഎഇയില്‍ ഇത്രയും വലിയ വിജയം സ്വന്തമാക്കാനാകുമെന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല”- ജോഷി കൂട്ടിച്ചേര്‍ത്തു.

ഇതാദ്യമായല്ല ജോഷി ഐസക് എമിറേറ്റ്സ് ലോട്ടോ നറുക്കെടുപ്പില്‍ വിജയം കൈവരിക്കുന്നത്. മുമ്പ് നറുക്കെപ്പിലേക്ക് സൗജന്യ എന്‍ട്രി നേടിയ ആയിരക്കണക്കിന് ആളുകളില്‍ ജോഷിയും ഉള്‍പ്പെട്ടിരുന്നു. ഈ വിജയത്തിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനും ജോഷി ആഗ്രഹിക്കുന്നു. ഭാര്യയും മൂന്ന് കുട്ടികളും അടങ്ങിയ കുടുംബത്തിന്റെ സുരക്ഷിതമായ ഭാവിക്ക് വേണ്ടി ഭൂരിഭാഗം തുകയും കരുതാനാണ് ജോഷിയുടെ തീരുമാനം.

“35 ദിര്‍ഹം ചെലവഴിക്കാന്‍ കഴിയുന്നവര്‍ തീര്‍ച്ചയായും എമിറേറ്റ്സ് ലോട്ടോ നറുക്കെടുപ്പില്‍ പങ്കെടുക്കണം. വിജയിയാകാന്‍‍ സാധിച്ചില്ലെങ്കില്‍ പോലും നിങ്ങള്‍ ചെലവഴിക്കുന്ന പണം സമൂഹ നന്മയ്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി നീക്കിവെയ്ക്കപ്പെടും. എന്റെ ജീവിതം മാറ്റിമറിച്ച പോലെ നിങ്ങള്‍ ചെലവഴിക്കുന്ന 35 ദിര്‍ഹം നിരവധി ആളുകളുടെ ജീവിത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കും” ജോഷി പറയുന്നു.

എമിറേറ്റ്സ് ലോട്ടോ നറുക്കെടുപ്പില്‍‍‍ ഇത്തവണയും ജാക്പോട്ട് വിജയി ഇല്ല. അതുകൊണ്ടുതന്നെ 50 മില്ല്യണ്‍ ദിര്‍ഹം അടുത്തയാഴ്‍ചയും വിജയികളെ കാത്തിരിക്കുകയാണ്. ജൂണ്‍ 20 ശനിയാഴ്ച രാത്രി ഒമ്പത് മണിക്കാണ് അടുത്ത നറുക്കെടുപ്പ്. എമിറേറ്റസ് ലോട്ടോയുടെ  www.emiratesloto.com എന്ന വെബ്സൈറ്റ്, എമിറേറ്റ്സ് ലോട്ടോയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍, ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പേജ് എന്നിവ വഴി നറുക്കെടുപ്പ് തത്സമയം കാണാം.

കളക്ടിബിളുകള്‍, വിജയികള്‍, നറുക്കെടുപ്പിന്റെ നിയമാവലി, നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള യോഗ്യത, മത്സരരീതി എന്നിവയെ സംബന്ധിച്ച് കൂടുതല്‍ അറിയാനും എമിറേറ്റ്സ് ലോട്ടോയുടെ അടുത്ത നറുക്കെടുപ്പില്‍ വിജയിയാകാനുള്ള അവസരത്തിനുമായി  www.emiratesloto.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

click me!