ബഹ്റൈനില്‍ പ്രവാസി ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

By Web TeamFirst Published Sep 25, 2020, 3:57 PM IST
Highlights

പുതിയ രോഗികളില്‍ 687 പേരും സ്വദേശികളാണ്. 133 പേരാണ് പ്രവാസികള്‍. 550 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും നാല് പേര്‍ക്ക് യാത്രകളിലൂടെയുമാണ് കൊവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ ആകെ എണ്ണം 67,701 ആയി. 

മനാമ: ബഹ്റൈനില്‍ രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 78 വയസുള്ള സ്വദേശി വനിതയും 43കാരനായ പ്രവാസിയുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ഇതുവരെയുള്ള കൊവിഡ് മരണം 233 ആയി. അതേസമയം 687 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. 736 പേര്‍ രോഗമുക്തരാവുകയും ചെയ്‍തിട്ടുണ്ട്.

പുതിയ രോഗികളില്‍ 687 പേരും സ്വദേശികളാണ്. 133 പേരാണ് പ്രവാസികള്‍. 550 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും നാല് പേര്‍ക്ക് യാത്രകളിലൂടെയുമാണ് കൊവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ ആകെ എണ്ണം 67,701 ആയി. ഇവരില്‍ 60,853 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 6,617 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ട്. ഇവരില്‍ 130 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഗുരുതരാവസ്ഥയിലുള്ള 59 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 13,78,104 കൊവിഡ് പരിശോധനകള്‍ നടത്തി.

click me!