ബിഗ് ടിക്കറ്റ് ഇ-ഡ്രോയിൽ രണ്ട് മലയാളികൾക്ക് സ്വർണ്ണക്കട്ടി സമ്മാനം

Published : Oct 15, 2025, 10:02 AM IST
Big Ticket

Synopsis

സഹപ്രവർത്തകർക്കൊപ്പം ആദ്യമായി എടുത്ത ടിക്കറ്റിലൂടെയാണ് 44 വയസ്സുകാരനായ മുഹമ്മദ് സക്കീറിന് സമ്മാനം ലഭിച്ചത്.

ബിഗ് ടിക്കറ്റ് ഒക്ടോബറിലെ ആദ്യ ഇ-ഡ്രോയിൽ ഇന്ത്യയുൾപ്പെടെയുള്ള മൂന്നു രാജ്യങ്ങളിൽ നിന്നും അഞ്ച് പേർ വിജയികളായി. ഓരോരുത്തർക്കും 24-കാരറ്റ് മൂല്യമുള്ള 250 ഗ്രാം സ്വർണ്ണക്കട്ടി സമ്മാനമായി ലഭിച്ചു.

അബുദാബിയിൽ താമസിക്കുന്ന മലയാളിയായ മുഹമ്മദ് സക്കീർ ആണ് ഒരു വിജയി. പത്ത് സഹപ്രവർത്തകർക്കൊപ്പം ആദ്യമായി എടുത്ത ടിക്കറ്റിലൂടെയാണ് 44 വയസ്സുകാരനായ മുഹമ്മദ് സക്കീറിന് സമ്മാനം ലഭിച്ചത്.

മറ്റൊരു മലയാളിയായ ബോണി തോമസും വിജയിയായിട്ടുണ്ട്. സഹപ്രവർത്തകർക്കൊപ്പം തന്നെയാണ് ബോണിയും ടിക്കറ്റ് എടുത്തത്.

ഇന്ത്യൻ പൗരനായ ലിജിൻ തോമസ്, നായിയ ജോൺ, പാകിസ്ഥാനിൽ നിന്നുള്ള അമിർ അലി എന്നിവരാണ് മറ്റു വിജയികൾ.

ഈ മാസം ഇനി മൂന്ന് ഇ-ഡ്രോകൾ കൂടെയുണ്ട്. ഈ മാസത്തെ ലൈവ് ഡ്രോ നവംബര്‍ മൂന്നിനാണ്. 2.5 കോടി ദിര്‍ഹമാണ് (ഏകദേശം 55 കോടി രൂപ) ഗ്രാന്‍ഡ് പ്രൈസ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താമസസ്ഥലത്ത് ഉറക്കത്തിനിടെ നെഞ്ചുവേദന, പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
പരിശോധനയ്ക്കിടെ സംശയം തോന്നി, യുകെയിൽ നിന്ന് ട്രാൻസിറ്റ് വഴിയെത്തിയ എയർ കാർഗോ ഷിപ്‌മെന്‍റിൽ ഒരു കിലോയോളം ഹാഷിഷ്