
ദമാം: ഗൾഫിൽ ചൊവ്വാഴ്ച രണ്ട് മലയാളികൾ കൊവിഡ് ബാധിച്ച് മരിച്ചു. ദമാമിലാണ് രണ്ടു മരണവും. ആലപ്പുഴ ചുനക്കര ചാരുംമൂട് സ്വദേശി സൈനുദ്ദീൻ സുലൈമാൻ റാവുത്തർ, ആലപ്പുഴ കായംകുളം ചിറക്കടവം പാലത്തിൻകീഴിൽ പി.എസ്. രാജീവ് എന്നിവരാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 280 ആയി.
സൗദിയിൽ കൊവിഡ് ബാധിച്ചു ഇന്ന് മരിച്ചത് 50 പേർ. ഇതോടെ രാജ്യത്തെ മരണ സംഖ്യ 1,649 ആയി. ഇന്ന് 4387 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സൗദിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,90,823 ആയി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam