ഒമാനില്‍ കാണാതായ പെണ്‍കുട്ടി കൊല്ലപ്പെട്ട നിലയില്‍; രണ്ട് വിദേശികള്‍ അറസ്റ്റില്‍

Published : Mar 07, 2021, 10:50 PM IST
ഒമാനില്‍ കാണാതായ പെണ്‍കുട്ടി കൊല്ലപ്പെട്ട നിലയില്‍; രണ്ട് വിദേശികള്‍ അറസ്റ്റില്‍

Synopsis

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് സംശയം.

മസ്‌കറ്റ്: ഒമാനില്‍ അറബ് വംശജയായ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് രണ്ട് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അതേ രാജ്യക്കാരാണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് സംശയം. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് മസ്‌കറ്റ് ഗവര്‍ണറേറ്റ് പൊലീസ് കുറ്റാന്വേഷണ വിഭാഗവുമായി ചേര്‍ന്ന് അന്വേഷണം നടത്തി. അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കടുപ്പിച്ച് യുഎഇ; ഇറാനിലെ എംബസി അടച്ചുപൂട്ടി, നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കും
ഇറാന്‍റെ ആക്രമണം; ഗൾഫ് മേഖലയിലെ ലുലു സ്റ്റോറുകളിൽ വില കൂട്ടില്ലെന്ന് എംഎ യൂസഫലി, അവശ്യ സാധനങ്ങൾ വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ല