
അബുദാബി: യുഎഇയില്‍ കൊവിഡ് പോസിറ്റീവ് ഫലവുമായി പൊതുസ്ഥലത്ത് ഇറങ്ങി നടക്കുകയും ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് യുവാക്കളെ ജയിലിലടയ്ക്കാന്‍ ഉത്തരവിട്ടു. താന്‍ കൊവിഡ് പോസിറ്റീവാണെന്ന് തെളിയിക്കുന്ന പരിശോധനാ ഫലവുമായാണ് യുവാക്കളില്‍ ഒരാള്‍ പൊതുസ്ഥലത്ത് ഇറങ്ങി നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ രണ്ടാമന്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു.
വൈറലായ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം നടത്തി. തുടര്‍ന്ന് യുവാക്കളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. അറസ്റ്റിലായ ഇവരെ ജയിലിലടച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും. പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുകയും കൊവിഡ് 19 സുരക്ഷാ നടപടികള്‍ ലംഘിക്കുകയും ചെയ്തതിന് ഇവരെ വിചാരണ ചെയ്യും. നിലവിലെ നിയമം അനുസരിച്ച് ഇവര്‍ക്ക് 10,000 മുതല്‍ 50,000 ദിര്‍ഹം വരെ പിഴയോ തടവുശിക്ഷയോ, അല്ലെങ്കില്‍ ഇവ രണ്ടുമോ ലഭിക്കും. കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട അധികൃതര്‍ ഇത്തരത്തിലുള്ള അലംഭാവം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam