18,000 കോടി ദിര്‍ഹത്തിന്റെ പദ്ധതികള്‍ക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി

By Web TeamFirst Published Sep 30, 2018, 4:29 PM IST
Highlights

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ബജറ്റിന് അംഗീകാരം നല്‍കിയത്. 18,000 കോടിയുടെ മിച്ച ബജറ്റാണ് യോഗത്തില്‍ അവതരിപ്പിച്ചത്. 

അബുദാബി: അടുത്ത മൂന്ന് വര്‍ഷത്തേക്ക് 18,000 കോടി ദിര്‍ഹത്തിന്റെ പദ്ധതികള്‍ക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. വിദ്യാഭ്യാസവും സാമൂഹിക വികസവും മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ക്കാണ് വരും വര്‍ഷങ്ങളില്‍ യുഎഇ മുന്‍ഗണന നല്‍കുന്നത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ബജറ്റിന് അംഗീകാരം നല്‍കിയത്. 18,000 കോടിയുടെ മിച്ച ബജറ്റാണ് യോഗത്തില്‍ അവതരിപ്പിച്ചത്. 59 ശതമാനം തുകയും വിദ്യാഭ്യാസത്തിനും സാമൂഹിക വികസനത്തിനുമാണ് മാറ്റിവെച്ചിരിക്കുന്നത്. അടുത്ത വര്‍ഷത്തെ യുഎഇ ബജറ്റ് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയതായിരിക്കുമെന്നും ശൈഖ് മുുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു.
 

click me!