യുഎഇയിലേക്കും സൗദിയിലേക്കും ഒറ്റ വിസ മതി; പുതിയ സംവിധാനം ഉടന്‍

By Web TeamFirst Published Nov 2, 2019, 2:51 PM IST
Highlights

യുഎഇയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സൗദി അറേബ്യയിലേക്കും സൗദിയിലേക്ക് വരുന്നവര്‍ക്ക് യുഎഇയിലേക്കും പ്രവേശിക്കാവുന്ന വിസ സംവിധാനമാണ് ഇരു രാജ്യങ്ങളും തയ്യാറാക്കുന്നത്. 2020ല്‍ ഇത്തരം സംയുക്ത വിസ സൗകര്യം പ്രാബല്യത്തില്‍ വരുമെന്നാണ് അല്‍ അറബിയ പത്രം റിപ്പോര്‍ട്ട് ചെയ്തത്. 

അബുദാബി: യുഎഇയിലേക്കും സൗദിയിലേക്കും പ്രവേശനം സാധ്യമാക്കുന്ന സംയുക്ത വിസ സംവിധാനത്തിന് ഇരു രാജ്യങ്ങളും ഒരുങ്ങുന്നു. യുഎഇ ധനകാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരിയാണ് ഇക്കാര്യം അറിയിച്ചത്.

യുഎഇയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സൗദി അറേബ്യയിലേക്കും സൗദിയിലേക്ക് വരുന്നവര്‍ക്ക് യുഎഇയിലേക്കും പ്രവേശിക്കാവുന്ന വിസ സംവിധാനമാണ് ഇരു രാജ്യങ്ങളും തയ്യാറാക്കുന്നത്. 2020ല്‍ ഇത്തരം സംയുക്ത വിസ സൗകര്യം പ്രാബല്യത്തില്‍ വരുമെന്നാണ് അല്‍ അറബിയ പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംയുക്ത സന്ദര്‍ശക വിസ പ്രാബല്യത്തിലായാല്‍ ഇരു രാജ്യങ്ങളിലെയും വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ നേട്ടമാകുമെന്നാണ് പ്രതീക്ഷ. സൗദിക്കും യുഎഇക്കുമിടയിലെ വിമാന സര്‍വീസുകളും ഇരട്ടിയോളമാകും. ഒപ്പം രണ്ട് രാജ്യങ്ങളിലെയും കമ്പനികള്‍ക്കും വലിയ അവസരങ്ങളാകും തുറന്നുകിട്ടുന്നത്.

click me!