യുഎഇയില്‍ ജൂണ്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കൂട്ടി

By Web TeamFirst Published May 30, 2021, 9:35 PM IST
Highlights

സൂപ്പര്‍ 98 പെട്രോളിന് നേരത്തെ 2.30 ദിര്‍ഹമായിരുന്നത് ജൂണില്‍ 2.38 ദിര്‍ഹമായിരിക്കും. സ്‍പെഷ്യല്‍ 95 പെട്രോളിന് 2.27 ദിര്‍ഹമായിരിക്കും ജൂണിലെ വില. നിലവില്‍ ഇത് 2.18 ദിര്‍ഹമാണ്. 

അബുദാബി: യുഎഇയില്‍ ജൂണ്‍ മാസത്തേക്കുള്ള ഇന്ധന വില രാജ്യത്തെ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. മേയ് മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും ജൂണില്‍ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

സൂപ്പര്‍ 98 പെട്രോളിന് നേരത്തെ 2.30 ദിര്‍ഹമായിരുന്നത് ജൂണില്‍ 2.38 ദിര്‍ഹമായിരിക്കും. സ്‍പെഷ്യല്‍ 95 പെട്രോളിന് 2.27 ദിര്‍ഹമായിരിക്കും ജൂണിലെ വില. നിലവില്‍ ഇത് 2.18 ദിര്‍ഹമാണ്. ഇ-പ്ലസിന് 2.11 ദിര്‍ഹത്തില്‍ നിന്ന് 2.19 ദിര്‍ഹമാക്കി വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഡീസല്‍ വിലയില്‍ 13 ഫില്‍സിന്റെ വര്‍ദ്ധനവാണുള്ളത്. നേരത്തെ 2.17 ദിര്‍ഹമായിരുന്ന ഡീസല്‍ വില ജൂണില്‍ 2.30 ദിര്‍ഹമായിരിക്കും. 

click me!