യുഎഇയില്‍ മദ്ധ്യാഹ്ന വിശ്രമസമയം പ്രഖ്യാപിച്ചു; നാളെ മുതല്‍ പ്രാബല്യത്തില്‍

By Web TeamFirst Published Jun 14, 2019, 3:15 PM IST
Highlights

ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് മണി വരെയാണ് തൊഴിലാളികള്‍ക്ക് മദ്ധ്യാഹ്ന വിശ്രമം അനുവദിക്കേണ്ടത്. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെ ഇത് പ്രബല്യത്തിലുണ്ടാകും. 

അബുദാബി: യുഎഇയില്‍ ഉഷ്ണകാലത്തെ മദ്ധ്യാഹ്ന വിശ്രമസമയം പ്രഖ്യാപിച്ചു. നിര്‍മാണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ സമയങ്ങളില്‍ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യാന്‍ നിരോധനമുണ്ട്.

ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് മണി വരെയാണ് തൊഴിലാളികള്‍ക്ക് മദ്ധ്യാഹ്ന വിശ്രമം അനുവദിക്കേണ്ടത്. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെ ഇത് പ്രബല്യത്തിലുണ്ടാകും. വിശ്രമസമയത്ത് തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് മാനവ വിഭവശേഷി മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. തൊഴിലാളികളെ അധികസമയം ജോലി ചെയ്യിച്ചാല്‍ അതിനനുസരിച്ചള്ള വേതനം നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്.

യുഎഇയിലെ തൊഴിലാളി നിയമം അനുസരിച്ച് അധികസമയം ജോലി ചെയ്യിച്ചാല്‍ ഓരോ മണിക്കൂറിനും കുറഞ്ഞത് 25 ശതമാനം വീതമെങ്കിലും അധികവേതനം നല്‍കണം. മദ്ധ്യാഹ്ന വിശ്രമസമയം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഒരു തൊഴിലാളിക്ക് 5000 ദിര്‍ഹം വീതം പിഴയീടാക്കും. നിരവധി തൊഴിലാളികളെ നിയമം ലംഘിച്ച് ജോലി ചെയ്യിപ്പിച്ചാല്‍ 50,000 ദിര്‍ഹം വരെ പിഴ നല്‍കേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു.
 

click me!