
അബുദാബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് വെള്ളിയാഴ്ച ആറ് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 111 ആയി. ഇന്ന് പുതിയതായി 557 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ഇതോടെ 13,035 ആയി.
ചികിത്സയിലായിരുന്ന 114 പേര്‍ക്ക് വെള്ളിയാഴ്ച രോഗം ഭേദമാവുകയും ചെയ്തു. ഇതുവരെ 2543 പേര്‍ കൊവിഡ് മുക്തരായെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ദുബായില്‍ ഏര്‍പ്പെടുത്തിയിരുന്ന ചില നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചെങ്കിലും അപകട സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam