യുഎഇയില്‍ 24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് മരണം; രോഗികളുടെ എണ്ണം കാല്‍ ലക്ഷം കടന്നു

By Web TeamFirst Published May 19, 2020, 5:03 PM IST
Highlights

38,000 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് പരിശോധന നടത്തിയതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതുവരെ 227 പേരാണ് യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച 873 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം 1214 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു.

38,000 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് പരിശോധന നടത്തിയതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതുവരെ 227 പേരാണ് യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 25,063 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 10,791 പേര്‍ക്കും രോഗം ഭേഗമായി. രാജ്യത്ത് നടന്നുവരുന്ന അണുനശീകരണ പ്രവൃത്തികളുടെ സമയക്രമം രാത്രി എട്ട് മണി മുതല്‍ രാവിലെ ആറ് വരെയാക്കി പുതുക്കി നിശ്ചയിച്ചു. ജൂണ്‍ ഒന്നു മുതല്‍ പ്രവാസികള്‍ക്ക് മടങ്ങിവരാനും അനുമതി നല്‍കിയിട്ടുണ്ട്.

click me!