
അബുദാബി: യുഎഇയിൽ ചൂടും അന്തരീക്ഷ ആർദ്രതയും ഉയർന്ന നിലയിൽ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച ഉൾപ്പെടെയുള്ള വാരാന്ത്യ ദിനങ്ങളിൽ രാജ്യത്തിന്റെ വടക്ക്, കിഴക്കൻ പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. രാത്രിയിലും പുലർച്ചെയും ചില തീരദേശ മേഖലകളിൽ കനത്ത മഞ്ഞിനും കാഴ്ചപരിധി കുറയുന്ന രൂപത്തിൽ നേർത്ത മഞ്ഞിനും സാധ്യതയുണ്ട്. രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുള്ളത് ലിവയിലാണ്. അതേസമയം ഫുജൈറയിൽ താപനില താരതമ്യേന കുറവായിരിക്കും. 35 ഡിഗ്രി സെൽഷ്യസായിരിക്കും താപനില.
അബുദാബി- 43 ഡിഗ്രി സെൽഷ്യസ്
ദുബായ്- 40 ഡിഗ്രി സെൽഷ്യസ്
ഷാർജ- 41 ഡിഗ്രി സെൽഷ്യസ്
റാസൽഖൈമ- 43 ഡിഗ്രി സെൽഷ്യസ്
അൽ ഐൻ- 43 ഡിഗ്രി സെൽഷ്യസ്
ലിവ- 46 ഡിഗ്രി സെൽഷ്യസ്
ഫുജൈറ- 35 ഡിഗ്രി സെൽഷ്യസ്
അജ്മാൻ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിലും അന്തരീക്ഷ ആർദ്രത 85 ശതമാനം വരെ ഉയർന്നേക്കാം. തെക്ക്-കിഴക്ക് ദിശയിൽ നിന്ന് വടക്ക്-പടിഞ്ഞാറൻ ദിശയിലേക്ക് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ നേരിയ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 35 മുതൽ 40 കിലോമീറ്റർ വരെ ഉയർന്നേക്കാം. അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ ശാന്തമോ ചില ഘട്ടങ്ങളിൽ മിതമായ തോതിൽ പ്രക്ഷുബ്ധമോ ആയിരിക്കും.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ശനി, ഞായർ ദിവസങ്ങളിലെ രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയും തീരദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും മഞ്ഞിനുള്ള സാധ്യത തുടരും. ചൊവ്വാഴ്ച പുലർച്ചെ വരെ തീരദേശങ്ങളിൽ ഉയർന്ന ആർദ്രതയും മഞ്ഞുമൂടിയ അന്തരീക്ഷവും തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam