യുഎഇയിലും ജനിതക മാറ്റം സംഭവിച്ച കൊവിഡ് സാന്നിദ്ധ്യം സ്ഥിരീകരിച്ചു

By Web TeamFirst Published Dec 30, 2020, 9:56 AM IST
Highlights

നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് അതോരിറ്റി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജനിതക മാറ്റം വന്ന വൈറസിനെ കണ്ടെത്തിയ വിവരം അറിയിച്ചത്.  

അബുദാബി: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിദ്ധ്യം യുഎഇയിലും സ്ഥിരീകരികരിച്ചു. യുഎഇ സര്‍ക്കാറിന്റെ ഔദ്യോഗിക വക്താവ് ഡോ. ഉമര്‍ അല്‍ ഹമ്മാദിയാണ് ഇക്കാര്യം അറിയിച്ചത്. വിദേശത്തുനിന്നെത്തിയ ഏതാനും പേരില്‍ മാത്രമാണ് രാജ്യത്ത് പുതിയ കൊവിഡ് സാന്നിദ്ധ്യം കണ്ടെത്തിയതെന്നാണ് ഔദ്യോഗിക അറിയിപ്പ്.

നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് അതോരിറ്റി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജനിതക മാറ്റം വന്ന വൈറസിനെ കണ്ടെത്തിയ വിവരം അറിയിച്ചത്.  ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിനെ യു.കെയില്‍ കണ്ടെത്തിയതിന് പിന്നാലെ യുഎഇയിലെ ആരോഗ്യ മേഖലയിലും പരിശോധന ശക്തമാക്കിയിരുന്നു. തുടര്‍ന്നാണ് വിദേശത്ത് നിന്ന് എത്തിയവരില്‍ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്. എല്ലാ മുന്‍കരുതല്‍ നടപടികളും പാലിച്ച് സുരക്ഷ ഉറപ്പുവരുത്തണണെന്ന് ഡോ. ഉമര്‍ അല്‍ ഹമ്മാദി ആവശ്യപ്പെട്ടു. 

click me!